കായികം

ജഡേജയോ, കോഹ്‌ലിയോ അല്ല; ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ ഈ താരമെന്ന് റെയ്ന

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരാണെന്ന ചോദ്യത്തിന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറായ ഇതിഹാസ താരം ജോണ്ടി റോഡ്സ് പറഞ്ഞ ഉത്തരം രവീന്ദ്ര ജഡേജ എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീൽഡർമാരിൽ ഒരാളാണ് ജഡേജയെന്നും റോഡ്സ് പറഞ്ഞിരുന്നു. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും മികച്ച ഫീൽഡറാണെന്ന് ജോണ്ടി റോഡ്സ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്ന. ഇന്ത്യൻ ടീമിലെ ഇപ്പോഴുള്ള താരങ്ങളിൽ മികച്ച ഫീൽഡർ ആരാണെന്ന ചോദ്യത്തിനാണ് റെയ്ന വ്യത്യസ്തമായൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത്. റെയ്നയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ജഡേജയോ കോഹ്‌ലിയോ ഒന്നുമല്ല. അത് അജിൻക്യ രഹാനെയാണ്.

ക്യാച്ചുകളെടുക്കാനുള്ള രഹാനയുടെ കഴിവും ഫീല്‍ഡില്‍ നില്‍ക്കുമ്പോഴുള്ള പൊസിഷനിംഗും ഓടുമ്പോള്‍ പോലും ശരീരം വളക്കാനുള്ള കഴിവും മറ്റുള്ളവരില്‍ നിന്ന് രഹാനെയെ വ്യത്യസ്തനാക്കുന്നുവെന്ന് ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ റെയ്ന പറഞ്ഞു. സ്ലിപ്പിലും രഹാനെ മികവുറ്റ ഫീല്‍ഡറാണ്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ബാറ്റ്സ്മാന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച സ്വയം സ്ഥാനം ക്രമീകരിച്ച് നില്‍ക്കാനും അദ്ദേഹത്തിന് കഴിയും. ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താറുമുണ്ട്. അത് മത്സരങ്ങളില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. റെയ്ന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ