കായികം

പാലം കടക്കും വരെ നാരായണ, പാലം കടന്നാല്‍...അഫ്രീദിയെ വിമര്‍ശിച്ച് പാക് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെ വിമര്‍ശനവുമായി പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. സഹായത്തിന് വേണ്ടി ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജനേയും, യുവരാജിനേയും അഫ്രീദി ആശ്രയിച്ചു. ഇവരുടെ സഹായം സ്വീകരിച്ച ശേഷം അവരുടെ രാജ്യത്തേയും പ്രധാനമന്ത്രിയേയും തള്ളി പറയുകയാണ് അഫ്രീദി ചെയ്യുന്നത്. ഇത് എന്ത് സൗഹൃദമാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഡാനിഷ് കനേരിയ പറഞ്ഞു. 

ഒരു കാര്യം പറയുമ്പോള്‍ അഫ്രീദി പല വട്ടം ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയയത്തിലാണ് താത്പര്യം എങ്കില്‍ ക്രിക്കറ്റില്‍ ബന്ധമുണ്ടാവരുത്. രാഷ്ട്രീയം മുന്‍ നിര്‍ത്തി സംസാരിക്കുമ്പോള്‍ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കണം. അഫ്രീദിയുടെ പ്രസ്താവനകള്‍ പാക് ക്രിക്കറ്റിന് തെറ്റായ പ്രതിച്ഛായയാണ് നല്‍കുന്നത്. ക്രിക്കറ്റിന് മാത്രമല്ല, ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന് തന്നെ പോസിറ്റീവായി ഒന്നും നല്‍കുന്നില്ല, ഡാനിഷ് കനേരിയ പറഞ്ഞു. 

ഈ ലോകം മഹാമാരിയുടെ പിടിയിലാണെന്നും, എന്നാല്‍ അതിലും വലയി രോഗം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മനസിലാണെന്നുമാണ് അഫ്രീദി പറഞ്ഞത്. ഇന്ത്യയിലെ കശ്മീരികള്‍ പോലും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നത്. പാകിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴ് ലക്ഷം സൈനികര്‍ക്ക് തുല്യമായ സൈനികരെയാണ് കശ്മീരില്‍ മാത്രം മോദി വിന്യസിച്ചിരിക്കുന്നതെന്നും അഫ്രീദി ആരോപിച്ചിരുന്നു. 

അഫ്രീദിയുടെ മോദിക്കെതിരായ പരാമര്‍ശത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. അഫ്രീദിയെ സഹായിച്ചതില്‍ ഖേദിക്കുന്നു എന്നാണ് യുവിയും ഹര്‍ഭജനും പറഞ്ഞത്. ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന എന്നീ താരങ്ങളും അഫ്രീദിയെ വിമര്‍ശിച്ച് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍