കായികം

''15 റണ്‍സ് എടുത്ത് ഔട്ടായി പോവും, പാക് ആരാധകര്‍ പരിഹസിച്ചു; അവരെ കൊണ്ടും കയ്യടിപ്പിച്ചാണ് തിരികെ കയറിയത്‌''

സമകാലിക മലയാളം ഡെസ്ക്

ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് പാക് ആരാധകര്‍ വിളിച്ച് പറഞ്ഞു, 15 റണ്‍സിന് മുന്‍പ് ഔട്ട് ആവും...73 റണ്‍സ് എടുത്താണ് ഞാന്‍ തിരികെ കയറിയത്...കയറുമ്പോള്‍ പരിഹസിച്ച പാക് ആരാധകര്‍ വരെ എനിക്ക് കയ്യടിച്ചു...2015 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തെ കുറിച്ച് പറയുകയാണ് ധവാന്‍. 

പാകിസ്ഥാനെതിരെയായിരുന്നു അവിടെ നമ്മുടെ ആദ്യ മത്സരം. സമ്മര്‍ദത്തോടെയാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങിയത്. കാരണം അതുപോലെയായിരുന്നു ഗ്രൗണ്ടിലെ അന്തരീക്ഷം. ഞാന്‍ മികച്ച ഫോമിലുമായിരുന്നില്ല. ലോകകപ്പിന് മുന്‍പുള്ള ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ എനിക്ക് മികവ് കാണിക്കാനായിരുന്നില്ല. 

എന്നാല്‍ പാകിസ്ഥാന്‍ ആരാധകരുടെ പരിഹാസത്തിന് ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ എനിക്കായി. ഇന്ത്യന്‍ ആരാധകര്‍ക്ക് എങ്ങനെയെങ്കിലും നമ്മള്‍ പാകിസ്ഥാനെതിരെ ജയിക്കണം എന്ന ചിന്തയാണ്. സ്റ്റാന്‍ഡിലിരുന്ന് ഇന്ത്യ-പാക് ആരാധകര്‍ പരസ്പരം കുത്തും, ധവാന്‍ പറയുന്നു. അന്ന് 76 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ 73 റണ്‍സ് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി