കായികം

ബാറ്റ് പിടിക്കാന്‍ പഠിച്ച് ലാറയുടെ മകന്‍, ഇതുപോലെ ഗ്രിപ്പുള്ള ഒരു കുട്ടിയെ അറിയാമെന്ന് സച്ചിന്‍, തെളിവായി ഫോട്ടോയും

സമകാലിക മലയാളം ഡെസ്ക്

നിയും ലാറ കളിക്കാനിറങ്ങിയാല്‍ കണ്ണിമ ചിമ്മാതെ ആ ബാറ്റിങ്ങിലേക്ക് മാത്രമൊതുങ്ങുന്ന ക്രിക്കറ്റ് പ്രേമികളുണ്ട്. അവര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്...ലാറയുടെ കളി വരുന്നു എന്നല്ല, ഭാവിയില്‍ ലാറയുടെ മകന്റെ ബാറ്റിങ് കാണാനായേക്കും...ബാറ്റ് പിടിക്കാന്‍ പരിശീലിക്കുന്ന തന്റെ മകന്റെ വീഡിയോ പങ്കുവെച്ച് എത്തുകയാണ് ലാറ. 

സച്ചിന്‍ ഈ വീഡിയോ ഏറ്റെടുത്തതോടെയാണ് ആരാധകര്‍ കൂടുതല്‍ ത്രില്ലടിച്ചത്. ലാറയുടെ മകന്‍ ബാറ്റ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ആരാധകര്‍ നെഞ്ചിലേറ്റി വെക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ചേര്‍ത്ത് വെച്ചാണ് സച്ചിന്‍ എത്തിയത്. തന്റേയും ലാറയുടേയും മകന്റെ ഫോട്ടോ ചേര്‍ത്ത് സച്ചിന്‍ ഇന്‍സ്റ്റയില്‍ കുറിച്ചത് ഇങ്ങനെ, ഇതുപോലെ ഗ്രിപ്പുള്ള ഒരു ആണ്‍കുട്ടിയെ എനിക്കറിയാം. രാജ്യാന്തര ക്രിക്കറ്റില്‍ അവന്‍ കുഴപ്പമില്ലാതെ കളച്ചിട്ടുണ്ട്...

നിങ്ങളുടെ പാത അവന്‍ പിന്തുടര്‍ന്നാല്‍ കുറ്റം പറയാനാവില്ല എന്നായിരുന്നു ലാറയുടെ മറുപടി. ലോകത്തിലെ ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്മാരില്‍ ഒരാളില്‍ നിന്നാണ് അവന്‍ ക്രിക്കറ്റ് പഠിക്കാന്‍ പോവുന്നത്, അയാള്‍ അവന്റെ പിതാവുമാണ്, എന്റെ സുഹൃത്തും, ലെഫ്റ്റ്ആന്‍ഡ്‌റൈറ്റ് എന്ന ഹാഷ് ടാഗോടെ സച്ചിന്‍ ലാറയോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!