കായികം

കറുത്തതിന്റെ പേരില്‍ നിങ്ങള്‍ ഇവരുടെ ജീവനെടുത്തു, അടുത്തത് ഞാന്‍ ആണോ? ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ കൊക്കോ ഗൗഫ്

സമകാലിക മലയാളം ഡെസ്ക്

മിനിയാപൊളിസിലെ പൊലീസ് ഓഫീസറുടെ ക്രൂരതയില്‍ ആഫ്രിക്കന്‍ അമേരിക്കന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് യുഎസ് ടെന്നീസ് താരം കോക്കോ ഗൗഫും. അടുത്തത് ഞാനോ എന്ന ചോദ്യവുമായാണ് ടെന്നീസിലെ ഭാവി താരം എന്ന് വിലയിരുത്തപ്പെടുന്ന ഗൗഫ് എത്തുന്നത്. 

കറുത്ത വംശജന്‍ എന്നതിന്റെ പേരില്‍  ക്രൂരതകളേറ്റ് ജീവന്‍ നഷ്ടമായവരുടെ ഫോട്ടോകള്‍ ഒപ്പം ചേര്‍ത്താണ് അടുത്തത് ഇനി ആര് എന്ന ചോദ്യം കൊക്കോ ഗൗഫ് ഉയര്‍ത്തുന്നത്. ആര്‍ബറി എന്ന 25കാരനെഫെബ്രുവരി 23നാണ് കൊലപ്പെടുത്തിയത്. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫായ ടെയ്‌ലറെ പൊലീസ് ഓഫീസര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ഫോട്ടോ പങ്കുവെച്ച ശേഷം ഞാനോ അടുത്തത് എന്ന് ചോദിച്ചാണ് കൊക്കോയുടെ വീഡിയോ...

കഴിഞ്ഞ വര്‍ഷത്തെ വിംബിംള്‍ഡണില്‍ അലയൊലി സൃഷ്ടിച്ചാണ് കൊക്കോ ഗൗഫ് ടെന്നീസ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നത്. ഫസ്റ്റ് റൗണ്ടില്‍ വീനസ് വില്യംസിനെ കൊക്കോ തകര്‍ത്തെറിഞ്ഞു. എന്നാല്‍ 16ാം റൗണ്ടിന് അപ്പുറം കടക്കാന്‍ യുഎസിന്റെ പതിനാറുകാരിക്കായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം