കായികം

വാരിക്കൂട്ടിയത് 196 കോടി രൂപ, ഫോര്‍ബ്‌സ് ലിസ്റ്റിലെ ഒരേയൊരു ക്രിക്കറ്റ് താരവും ഇന്ത്യക്കാരനും കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന് ഇടയിലും വരുമാനത്തില്‍ വലിയ പിന്നോട്ട് പോക്കില്ലാതെ പിടിച്ചു നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ കായിക താരങ്ങളുടെ ലിസ്റ്റുമായി ഫോര്‍ബ്‌സ് ഈ വര്‍ഷം എത്തിയപ്പോള്‍ അതില്‍ ഇടം പിടിച്ച ഒരേയൊരു ക്രിക്കറ്റ് താരവും ഇന്ത്യക്കാരനും കോഹ് ലിയാണ്. 

196 കോടി രൂപയാണ് കോഹ് ലി ഈ കാലയളവില്‍ വാരി കൂട്ടിയത്. ഫോര്‍ബ്‌സ് ലിസ്റ്റില്‍ ഇത്തവണ 30 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയ കോഹ് ലി 66ാം റാങ്കിലേക്ക് എത്തി. 26 മില്യണ്‍ ഡോളര്‍ എന്ന പ്രതിഫലത്തില്‍ 2 മില്യണ്‍ ഡോളറാണ് ശമ്പളമായി കോഹ് ലിക്ക് ലഭിച്ചത്. ബാക്കി 24 മില്യണ്‍ ഡോളറും എന്‍ഡോഴ്‌സ്‌മെന്റുകള്‍ വഴി വന്നതാണ്.

2019ലും കോഹ് ലി മാത്രമാണ് ഈ ലിസ്റ്റില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരന്‍. അന്ന് 100ാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ക്രിസ്റ്റിയാനോയെ മറികടന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒന്നാമതെത്തിയതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. തന്റെ കരിയറില്‍ ആദ്യമായാണ് ഫെഡറര്‍ ഇതുപോലൊരു നേട്ടത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ 12 മാസത്തില്‍ 106.3 മില്യണ്‍ ഡോളറാണ് ഫെഡറര്‍ക്ക് ലഭിച്ചത്. 

ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന വനിതാ കായിക താരം. 37.4 മില്യണ്‍ ഡോളറാണ് കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഒസാക്കയ്ക്ക് ലഭിച്ചത്. ലിസ്റ്റില്‍ 29ാം സ്ഥാനത്താണ് ഒസാക്ക. 36 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ 33ാം സ്ഥാനത്താണ് സെറീന വില്യംസ്. 

104 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ മെസിയാണ് മൂന്നാമത്. ഇതില്‍ 32 മില്യണ്‍ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ വഴി ലഭിച്ചതാണ്. സാലറി കട്ടിലുടെ മെസിയുടേയും ക്രിസ്റ്റിയാനോയുടേയും വരുമാനത്തില്‍ 28 മില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. 95.5 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ നെയ്മറാണ് ലിസ്റ്റില്‍ നാലാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം