കായികം

ഒറ്റയ്ക്ക്,  കടന്നാക്രമിച്ച് ഹൂഡ; ചെന്നൈയ്ക്ക് ജയിക്കാന്‍ 154 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണായക ഐപിഎല്‍ പോരാട്ടത്തില്‍ 154 റണ്‍സ് വിജയ ലക്ഷ്യം വച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടി ചെന്നൈ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് പഞ്ചാബ് കണ്ടെത്തിയത്. 

മികച്ച തുടക്കത്തിന് ശേഷം പഞ്ചാബിന് പിന്നാക്കം പോവുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചെന്നൈക്ക് സാധിച്ചു. ആറാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയുടെ കടന്നാക്രമണമാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹൂഡ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 30 പന്തില്‍ 62 റണ്‍സ് വാരി. 

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (29), മായങ്ക് അഗര്‍വാള്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രിസ് ഗെയ്ല്‍ 12 റണ്‍സിലും നിക്കോളാസ് പൂരന്‍ രണ്ട് റണ്‍സിലും മടങ്ങി. 

ചെന്നൈയ്ക്കായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'