കായികം

പ്ലേഓഫിലെത്താന്‍ സൺറൈസേഴ്സിന് വേണ്ടത് 150 റണ്‍സ്; മുംബൈ നിരയെ 149ല്‍ ഒതുക്കി

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലിലെ പ്ലേഓഫിലെത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 150 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ ഒതുക്കാന്‍ ഹൈദരാബാദിന് സാധിച്ചു. ടോസ് നേടി സണ്‍റൈസേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായ മുംബൈയെ പിന്നീട് ക്വിന്റന്‍ ഡി കോക്ക് (13 പന്തില്‍ 25), സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 36), ഇഷാന്‍ കിഷന്‍ (30 പന്തില്‍ 33) എന്നിവരിലൂടെ തിരിച്ചെത്താന്‍ ശ്രമിച്ചു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണ് മുംബൈ വീണ്ടും പരുങ്ങി. 

ഏഴാമനായി ക്രീസിലെത്തിയ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങാണ് പിന്നീട് മുംബൈ സ്‌കോര്‍ പൊരുതാവുന്ന നിലയിലെത്തിച്ചത്. പൊള്ളാര്‍ 25 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 41 റണ്‍സെടുത്തു. 

ഹൈദരാബാദിനായി സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റുകള്‍ പിഴുതു. ജെയ്‌സന്‍ ഹോള്‍ഡര്‍, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റുകളും റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി