കായികം

'പ്ലീസ്, ഞാന്‍ ഇല്ലെന്ന് കരുതി ഐപിഎല്‍ കാണാതെ ഇരിക്കരുത്'- ആരാധകരോട് ക്രിസ് ഗെയ്ല്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭ കാലം മുതല്‍ ടൂര്‍ണമെന്റിന്റെ മുഖ്യ ആകാര്‍ഷണങ്ങളില്‍ ഒന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായി കളിച്ച 41കാരനായ വെറ്ററന്‍ താരം തന്റെ മികവിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് ഈ സീസണിലും തെളിയിച്ചു. തുടര്‍ തോല്‍വികളില്‍ പതറിയ പഞ്ചാബ് ടീമിനെ പ്ലേ ഓഫിന്റെ വക്കില്‍ എത്തിക്കുന്നതില്‍ ഗെയ്ല്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. എന്നാല്‍ ഇത്തവണയും അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ പോയി. 

ഇപ്പോഴിതാ രസകരമായൊരു ട്വീറ്റിലൂടെ ഐപിഎല്ലിനോട് വിട പറഞ്ഞിരിക്കുകയാണ് ഗെയ്ല്‍. കളത്തിന് അകത്തും പുറത്തും രസകരമായ ഒട്ടേറെ നിമിഷങ്ങള്‍ സൃഷ്ടിക്കുന്ന താരം ട്വിറ്ററില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത വിട വാങ്ങല്‍ കുറിപ്പിലും ആ നേരംപോക്ക് പ്രകടിപ്പിച്ചു. 

'എന്റെ സീസണ്‍ അവസാനിച്ചെങ്കിലും നിങ്ങള്‍ ഐപിഎല്‍ കാണുന്നത് തുടരണം. നന്ദി'- എന്ന് പറഞ്ഞാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂനിവേഴ്‌സ് ബോസ് എന്ന ഹാഷ്ടാഗോടെയായിരുന്നു ഗെയ്‌ലിന്റെ ട്വീറ്റ്. 

ട്വീറ്റിന് താഴെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളമിറങ്ങുന്ന ഇമോജി പോസ്റ്റ് ചെയ്താണ് പ്രതികരിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് താരം മടങ്ങിയെങ്കിലും ആരാധകരെ രസിപ്പിക്കുന്നത് ഗെയ്ല്‍ തുടരുകയാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ