കായികം

ഞങ്ങള്‍ക്കും കിരീടത്തിനും ഇടയില്‍ മൂന്ന് കളികള്‍, ആ മൂന്നിലും ജയിക്കും: ഡിവില്ലിയേഴ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ കിരീടത്തിനും തങ്ങള്‍ക്കും ഇടയിലുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ച് കയറാനാവുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ ബി ഡി വില്ലിയേഴ്‌സ്. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ഒരു ദിവസം ഏത് ടീമിനും ഏത് ടീമിനേയും തോല്‍പ്പിക്കാമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

തുടരെ നാല് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍ ബാംഗ്ലൂരിന് തിരികെ എത്താനാവും. ഞങ്ങള്‍ക്കും ഞങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടത്തിനും ഇടയില്‍ നില്‍ക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കാനാവുമോ? ഞങ്ങള്‍ക്ക് സാധിക്കും. ജയത്തിനും തോല്‍വിക്കും ഇടയിലുള്ള മാര്‍ജിന്‍ നേരിയതാണ്. എവിടെയെങ്കിലും പിഴവ് പറ്റുമ്പോള്‍ മുഴവന്‍ മാറ്റം വരുത്താന്‍ തോന്നും. എന്നാല്‍ പലപ്പോഴും എന്താണോ പ്ലാന്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതാണ് ഗുണം ചെയ്യുക എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഞങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കണം. കോവിഡ് ഭീതിക്കിടയിലും വീട്ടില്‍ കൂടുംബവുമായി ഒരുമിച്ചിരുന്ന് ഞങ്ങളെ പിന്തുണയ്ക്കുകയാണ് അവരെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിച്ചു. സീസണില്‍ നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ പ്ലേഓഫില്‍ കടന്നത്. 

സീസണിന്റെ തുടക്കത്തില്‍ ജയങ്ങളിലേക്ക് എത്തിയെങ്കിലും അവസാനത്തോട് അടുത്തപ്പോള്‍ ബാംഗ്ലൂരിന് കാലിടറി. തുടരെ നാല് തോല്‍വികളിലേക്ക് വീണാണ് ബാംഗ്ലൂര്‍ പ്ലേഓഫിലേക്ക് കടന്നു കൂടിയത്. 14 പോയിന്റ് തന്നെയാണ് ബാംഗ്ലൂരിനും ഹൈദരാബാദിനും എങ്കിലും നെറ്റ്‌റണ്‍റേറ്റിലെ മുന്‍തൂക്കം ഹൈദരാബാദിനെ തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്