കായികം

ഒരോ കളിയിലും പൊരുതി, തുണച്ചത് വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മനോഭാവം: ഡേവിഡ് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഒരിക്കലും വിട്ടുകൊടുക്കാത്ത ടീമിന്റെ മനോഭാവമാണ് അവിശ്വസനീയമായ ഫലം നല്‍കിയതെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് പ്ലേഓഫ് ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു വാര്‍ണറുടെ വാക്കുകള്‍. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വഴങ്ങിയ ഭീകര തോല്‍വിക്ക് ശേഷം ഇപ്പോള്‍ സന്തോഷം തോന്നുന്നു. ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ ക്രഡിറ്റ്. നദീം വളരെ അധികം മികച്ച് നിന്നു. ബാറ്റിങ്ങിലും കാര്യങ്ങള്‍ ലളിതമാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഓരോ മത്സരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ ഇറങ്ങിയതെന്നും വാര്‍ണര്‍ പറഞ്ഞു. 

ഈ പ്രകടനവും, കളിയുടെ ഗതിയും അടുത്ത മത്സരത്തിലേക്കും കൊണ്ടുവരാന്‍ സാധിച്ചാല്‍ ഞങ്ങള്‍ വളരെ വളരെ സന്തുഷ്ടരാവും. 2016ലേത് പോലെ കിരീടം നേടാന്‍ എല്ലാ മത്സരവും ജയിക്കണം എന്ന നിലയാണ് ഞങ്ങള്‍ക്ക് മുന്‍പിലുള്ളത്. ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ റാഷിദ് ഖാന്റെ പ്രതികരണം കണ്ടില്ലേ? എത്രമാത്രം ഇത് റാഷിദിന് വിലമതിക്കുന്നതാണ് എന്ന് അതില്‍ നിന്ന് വ്യക്തമാണ്. 

ടീമിന് മികച്ച തുടക്കം നല്‍കിയുളള എന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും കളികള്‍ നല്ല ഫലമാണ് നല്‍കിയത്. അത് നല്‍കുന്ന പോസിറ്റീവ് ഫീല്‍ തുടരാനാണ് ശ്രമം എന്നും വാര്‍ണര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് വേണ്ടി 85 റണ്‍സ് നേടി വാര്‍ണറും, 58 റണ്‍സ് നേടി സാഹയും പുറത്താവാതെ നിന്നു. 

മുംബൈ ഇന്ത്യന്‍സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഹൈദരാബാദ് എത്തിയിരുന്നു. വെള്ളിയാഴ്ച ബാംഗ്ലൂരിന് എതിരെയാണ് ഹൈദരാബാദിന്റെ പ്ലേഓഫ് മത്സരം. ആദ്യ പ്ലേഓഫില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ