കായികം

ഒരുങ്ങി ഇരിക്കൂ, ബുട്ട ബൊമ്മ കളിക്കാം; ഹൈദാരാഹബാദ് ആരാധകര്‍ക്ക് വാര്‍ണറുടെ ഉറപ്പ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: രണ്ടാം ക്വാളിഫയറിന് ഒരുങ്ങുന്നതിന് മുന്‍പ് സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് ഒരുറപ്പ് നല്‍കുകയാണ് നായകന്‍ ഡേവിഡ് വാര്‍ണര്‍, മുന്‍പോട്ട് പോവാന്‍ സാധിച്ചാല്‍ ബുട്ട ബൊമ്മ പാട്ടിനൊപ്പം ചുവടുവെക്കും...

കോവിഡിനെ തുടര്‍ന്ന് ലോകം നിശ്ചലമായ സമയം ടിക് ടോക്കില്‍ ഡേവിഡ് വാര്‍ണറുടേയും കുടുംബത്തിന്റേയും വീഡിയോകള്‍ ആരാധകരുടെ മുഖത്ത് ചിരി കൊണ്ടുവന്നിരുന്നു. തെലുഗ് പാട്ട് ബുട്ട ബൊമ്മയ്‌ക്കൊപ്പം വാര്‍ണറും കുടുംബവും ചുവടുവെക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

നമ്മള്‍ ആ കടമ്പ കടന്നാല്‍, ഞാന്‍ ബുട്ട ബൊമ്മ കളിക്കും...ഹൈദരാബാദ് ആരാധകര്‍ക്ക് അതെന്റെ ഉറപ്പാണ്. കിരീടം നേടുക എന്നതാണ് സണ്‍റൈസേഴ്‌സ് ആരാധകര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം. സണ്‍റൈസേഴ്‌സിലൂടെ ഇന്ത്യ തന്റെ രണ്ടാമത്തെ വീടായി മാറിയെന്നും വാര്‍ണര്‍ പറഞ്ഞു. 

ഇതുപോലെയുള്ള മത്സരങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ അസ്വസ്ഥരായിരിക്കും. ഉറങ്ങുമ്പോഴും കോഫി കുടിക്കുമ്പോഴുമെല്ലാം മനസില്‍ കളി നടന്നുകൊണ്ടിരിക്കുകയാവും. എന്നാല്‍ കാര്യങ്ങള്‍ ലളിതമായി കാണുക. ചിന്തകളില്‍ വ്യക്തത വരുത്തുക. ഇത് ഞങ്ങളുടെ ജോലിയാണ്. ശാന്തമായ മനസുമായി ഇറങ്ങി ഞാന്‍ പ്ലാന്‍ ചെയ്ത വിധം കളി എത്തിക്കാനാണ് ശ്രമിക്കുക എന്നും വാര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത