കായികം

ഗ്രൗണ്ടിലേക്ക് കാണികളുടെ ആരവം; കോഹ്‌ലി കളിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരു ദിവസം 27000 പേര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കും. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓരോ ദിവസവും 27000 കാണികളെ വീതമാണ് പ്രവേശിപ്പിക്കുക. 

കോവിഡ് 19 സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്. കോവിഡ് കാലത്ത് നടന്ന ഇംഗ്ലണ്ട്-വിന്‍ഡിസ്, ഇംഗ്ലണ്ട്-പാകിസ്ഥാന്‍, ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ, പാകിസ്ഥാന്‍-സിംബാബ്വെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. 

കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സാധ്യമാവുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണികളേയും പ്രവേശിപ്പിച്ച് പരമ്പരയുമായി മുന്‍പോട്ട് പോവാനുള്ള സാധ്യതയാണ് തെളിയുന്നത്. നാലാം ടെസ്റ്റ് നടത്തുന്ന ഗബ്ബയില്‍ പരമാവധി കാണികളെ പ്രവേശിപ്പിക്കും. 

പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്ന അഡ്‌ലെയ്ഡ് ഓവലില്‍ ഓരോ ദിവസവും 27,000 കാണികള്‍ നീതം. ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്ന മെല്‍ബേണ്‍ ഗ്രൗണ്ടില്‍ ഓരോ ദിവസം 25,000 കാണികളെയാണ് അനുവദിക്കുക. പിങ്ക് ബോള്‍ ടെസ്റ്റ് നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോട്ടല്‍ കപ്പാസിറ്റിയുടെ പകുതി കാണികളെയാണ് പ്രവേശിപ്പിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി