ഐപിഎല്‍ പതിനാലാം സീസണിലേക്ക് എത്തുമ്പോള്‍ ഫ്രാഞ്ചൈസികളുടെ എണ്ണം ഒന്‍പതിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിന്റെ പേരിലായിരിക്കും പുതിയ ഫ്രാഞ്ചൈസി. അടുത്ത ഐപിഎല്‍ സീസണിന് അഞ്ച് മാസം മാത്രം ശേഷിക്കെ ആരാവും ഈ പുതിയ ഐപിഎല്‍ ടീമിനെ നയിക്കുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു...
2021 സീസണിന് മുന്‍പ് മെഗാ താര ലേലം നടക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് സൂചന. ഇത് പുതിയ ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമ്പോള്‍ പുതിയ ടീമിന്റെ നായകരാവാന്‍ സാധ്യതയുള്ള പേരുകള്‍ നോക്കാം...
മനീഷ് പാണ്ഡേ
വിശ്വസ്തനായ മുന്‍ നിര ബാറ്റ്സ്മാനാണ് മനീഷ് പാണ്ഡേ. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മനീഷ്, കൊല്‍ക്കത്തക്കും, ഹൈദരാബാദിനും വേണ്ടിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കളിച്ചത്. 2018ല്‍ 11 കോടി രൂപയ്ക്ക് മനീഷിനെ ഹൈദരാബാദ് സ്വന്തമാക്കി.
2021 താര ലേലത്തിലേക്ക് എത്തുമ്പോള്‍ മനീഷ് പാണ്ഡേയെ ഹൈദരാബാദ് റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. നായകത്വത്തില്‍ മനീഷിന് മുന്‍പരിചയമുണ്ട്. ലിസ്റ്റ് എയിലും ടി20യിലും കര്‍ണാടക മനീഷ് നയിച്ചിരുന്നു. 2018ലും, 2019ലും തുടരെ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ മനീഷിന് സാധിച്ചു.
ആര് അശ്വിന്
ഐപിഎല്ലില്‍ വളരെ നാളത്തെ അനുഭവസമ്പത്ത് അശ്വിനുണ്ട്. ചെന്നൈക്ക് വേണ്ടി കളിച്ചതിന് പിന്നാലെ കിങ്സ് ഇലവന് പഞ്ചാബിന്റെ നായകനായും അശ്വിന് എത്തി. ഈ വര്‍ഷം ഡല്‍ഹിക്ക് വേണ്ടിയാണ് അശ്വിന് കളിച്ചത് എങ്കിലും അടുത്ത വര്‍ഷത്തെ താര ലേലത്തിന് മുന്‍പായി 3 ഇന്ത്യന്‍ താരങ്ങളെയാവും ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യത.
ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെ ഡല്‍ഹി നിലനിര്‍ത്തും. അശ്വിനെ ഡല്‍ഹി റിലീസ് ചെയ്യുന്നത് പുതിയ ഫ്രാഞ്ചൈസിക്ക് പ്രയോജനപ്പെടുത്താം.
രഹാനെ
ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനാണ് രഹാനെ. ഡല്‍ഹിക്ക് വേണ്ടി ഈ സീസണില്‍ കളിച്ചെങ്കിലും എല്ലാ മത്സരത്തിലും രഹാനെയില്‍ ഡല്‍ഹി വിശ്വാസം വെച്ചില്ല. മികച്ച ഫോമിലുമായിരുന്നില്ല താരം. രാജസ്ഥാന് റോയല്‍സിനെ നയിച്ചും, ഓപ്പണര്‍ റോളില്‍ ഇറങ്ങിയും പരിചയും രഹാനെയ്ക്കുണ്ട്. താര ലേലത്തിന് മുന്‍പ് രഹാനെയെ ഡല്‍ഹി ഒഴിവാക്കുമ്പോള്‍ പുതിയ ഫ്രാഞ്ചൈസിക്ക് നോട്ടമെറിയാവുന്നതാണ്...
കെയ്ന്‍ വില്യംസണ്
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില് ഒരാളാണ് വില്യംസണ്. എന്നാല്‍ ഐപിഎല്‍ ഏറെ നാള് ഐപിഎല്‍ ഫ്രാഞ്ചൈസിയെ നയിക്കാനുള്ള ഭാഗ്യം വില്യംസണിന് ഇതുവരെ ലഭിച്ചിട്ടില്ല. ഹൈദരാബാദിനൊപ്പം ഏറെ നാളായുണ്ടെങ്കിലും താര ലേലത്തിലേക്ക് വില്യംസണിന്റെ പേരും എത്തിയേക്കും.
സുരേഷ് റെയ്ന
ഐപിഎല്‍ ചരിത്രത്തിലെ പ്രധാന പേരുകളില്‍ ഒന്നാണ് റെയ്നയുടേത്. ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാമത് നില്ക്കുന്ന താരം. 13ാം സീസണിന് മുന്‍പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്മാറിയ റെയ്നയെ ഇനി ചെന്നൈ ടീമിലേക്ക് മടക്കി കൊണ്ടുവരുമോ എന്നത് വ്യക്തമല്ല.
നായകന് എന്ന നിലയിലും റെയ്ന കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിനൊപ്പം 2016ലും 2017ലും ഗുജറാത്ത് ലയേണ്‍സിനെ നയിച്ച അനുഭവ സമ്പത്ത് റെയ്നയ്ക്കുണ്ട്. 2016ല്‍ റെയ്നയുടെ ടീം മുന്‍ നിരയിലേക്കും എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ