കായികം

'ഈ കിരീടം ഗ്രൗണ്ടില്‍ നമ്മള്‍ പാലിച്ച അച്ചടക്കത്തിന്റെ ഫലം'; ടീം അംഗങ്ങളോട് രോഹിത് ശര്‍മ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഗ്രൗണ്ടില്‍ ടീം പുലര്‍ത്തിയ അച്ചടക്കമാണ് ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് എത്തിച്ചത് എന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ടൂര്‍ണമെന്റില്‍ ഉടനീളം ടീം കളിക്കളത്തില്‍ അച്ചടക്കം പാലിച്ചതായി രോഹിത് ടീം അംഗങ്ങളോട് പറഞ്ഞു. 

നമ്മുടെ മികച്ച സീസണായിരുന്നു ഇത്. ഓഗസ്റ്റില്‍ അല്ല നമ്മുടെ സീസണ്‍ ആരംഭിച്ചത്. അതിനും മുന്‍പേ നമ്മള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പ്രയാസമേറിയ സമയമായിരുന്ന ജൂണിലാണ് നമ്മള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. അത് എളുപ്പമായിരുന്നില്ല. ഇവിടേക്ക് എത്തിയപ്പോള്‍ പുതിയ സാഹചര്യങ്ങളായി മുന്‍പില്‍, രോഹിത് പറഞ്ഞു. 

ടൂര്‍ണമെന്റില്‍ ഒരുവട്ടം പോലും കളിക്കാതിരുന്ന താരങ്ങളോട് ഞാന്‍ നന്ദി പറയുന്നു, ഊര്‍ജ്ജസ്വലരായി അവര്‍ തുടര്‍ന്നതിന്. അവര്‍ പോസിറ്റീവായി നിന്നു. പ്ലേയിങ് ഇലവനില്‍ എത്താന്‍ സാധിക്കാത്തതില്‍ നിരാശരാണെന്ന തോന്നല്‍ ഒരിക്കല്‍പോലും അവര്‍ നമുക്ക് നല്‍കിയില്ല, മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ രോഹിത് പറയുന്നു. 

ഫൈനലില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം ചൂടിയത്. ഫൈനലില്‍ രോഹിത് 68 റണ്‍സ് നേടി മുംബൈയുടെ ജയം എളുപ്പമാക്കി. 2013,2015,2017,2019 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് മുംബൈ കിരീടം ചൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്