കായികം

'നമ്മൾ നഷ്ടപ്പെടുത്തി കളയില്ല'; വില്യംസണിന്റെ ഭാവിയിൽ ഡേവിഡ് വാർണർ

സമകാലിക മലയാളം ഡെസ്ക്

ടുത്ത സീസണിന് മുൻപായി ഐപിഎല്ലിൽ മെ​ഗാ താര ലേലം ഉണ്ടാവും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണിനെ താര ലേലത്തിന് മുൻപായ് ഹൈദരാബാദ് ഒഴിവാക്കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ ആരാധകൻ ആശങ്ക പങ്കുവെച്ചപ്പോൾ മറുപടി നൽകുകയാണ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. 

ഇൻസ്റ്റ​ഗ്രാമിൽ ആരാധകന്റെ ഭാ​ഗത്ത് നിന്ന് വന്ന ചോദ്യം ഇങ്ങനെ, അടുത്ത വർഷം മെ​ഗാ താര ലേലം ഉണ്ടാവും എന്ന് കേൾക്കുന്നത് സത്യമാണോ? വില്യംസണിനെ ഹൈദരാബാദിന് നഷ്ടമായേക്കുമോ? ആരാധകന്റെ ചോദ്യത്തിന് അടിയിൽ മറുപടിയുമായി ഡേവിഡ് വാർണർ എത്തി. നമ്മൾക്ക് അദ്ദേഹത്തെ നഷ്ടമാവില്ല എന്നാണ് വാർണർ നൽകിയ മറുപടി. 

നിലവിൽ ഹൈദരാബാദ് ടീമിൽ പ്ലേയിങ് ഇലവനിൽ വില്യംസണിന് സ്ഥാനം ഉറപ്പല്ലാത്ത അവസ്ഥയുണ്ട്. ഈ സീസണിൽ 12 കളികളാണ് വില്യംസൺ കളിച്ചത്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച നായകന്മാരിൽ ഒരാളാണ് വില്യംസൺ. ആ സാഹചര്യത്തിൽ പുതിയ ഐപിഎൽ ടീം വരുമ്പോൾ വില്യംസണിനെ നായകനായി ആ ടീമിലേക്ക് എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. 

എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ഹൈദരാബാദിന് വേണ്ടി ബാറ്റുകൊണ്ട് പൊരുതി നിന്നത് വില്യംസൺ ആയിരുന്നു. 2018ൽ ഹൈദരാബാദിനെ നയിച്ച് ഫൈനൽ വരേയും വില്യംസൺ എത്തിച്ചിരുന്നു. വാർണറുടെ പ്രതികരണത്തോടെ വില്യംസണിനെ ഹൈദരാബാദ് ടീമിൽ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദിന്റേയും വില്യംസണിന്റേയും ആരാധകർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍