കായികം

കോഹ് ലിയെ വെറുക്കാനാണ് ഓസ്ട്രേലിയക്ക് ഇഷ്ടം, എന്നാൽ ബാറ്റിങ്ങിനെ സ്നേഹിക്കുന്നു: ഓസീസ് ക്യാപ്റ്റൻ

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: കോഹ് ലിയെ വെറുക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ആരാധകർ എന്ന നിലയിൽ കോഹ് ലിയുടെ ബാറ്റിങ് ഇഷ്ടപ്പെടുന്നവരാണ് തങ്ങൾ, ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ  പെയ്ൻ കോഹ് ലിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 

കോഹ് ലിയെ കുറിച്ച് എനിക്ക് നേരെ ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട്. കോഹ് ലി എനിക്ക് മറ്റൊരു കളിക്കാരൻ മാത്രമാണ്. ഒരും ബന്ധവും എനിക്ക് കോഹ് ലി ആയിട്ടില്ല. ടോസിന്റെ സമയത്ത് കാണുന്നു, എതിരെ കളിക്കുന്നു എന്നത് മാത്രമാണ്...പെയ്ൻ പറഞ്ഞു.

കോഹ് ലി ബാറ്റ് ചെയ്യുന്നത് കാണാൻ ഇഷ്ടമാണ്. എന്നാൽ കൂടുതൽ റൺസ് സ്കോർ ചെയ്യുന്നത് ഇഷ്ടമല്ല. കോഹ് ലിയെ പോലെ നല്ല കളിക്കാർ ഉണ്ടാവുമ്പോൾ ടെൻഷൻ അത്രത്തോളമാണ്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോഴായാലും അങ്ങനെയാണ്. അവർക്ക് റൂട്ട്, സ്റ്റോക്ക്സ് എന്നിവരുണ്ട്. മികച്ച താരം ക്രീസിലേക്ക് എത്തുമ്പോൾ അതിന്റേതായ സമ്മർദം ഉണ്ടാവുമെന്നും ഓസീസ് ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ തവണ ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ ഗാവസ്കർ ട്രോഫി ഇന്ത്യ 2-1ന് പിടിച്ചിരുന്നു. അന്ന് സ്മിത്തും വാർണറും ഓസീസ് നിരയിലുണ്ടായില്ല. ഗ്രൗണ്ടിൽ കോഹ് ലിയും പെയ്നും കൊമ്പുകോർക്കുകയും ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍