കായികം

അപകടം വിളിച്ച് വരുത്തുന്ന ഹെൽമറ്റുമായി അഫ്രീദി ക്രീസിൽ; വിമർശനം

സമകാലിക മലയാളം ഡെസ്ക്


ലാഹോർ: കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമുള്ള പരീക്ഷണങ്ങളും മാറ്റങ്ങളുമാണ് ബാറ്റ്സ്മാന്മാരുപയോ​ഗിക്കുന്ന ഹെൽമറ്റിൽ കഴിഞ്ഞുപോയ വർഷങ്ങൾ വരുത്തി കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർ ലീ​ഗിൽ ഷാഹിദ് അഫ്രീദി ഉപയോ​ഗിച്ച ഹെൽമറ്റാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. 

അപകടകരമാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയ ഹെൽമറ്റാണ് അഫ്രീദി പിസിഎല്ലിലെ ക്വാളിഫയർ മത്സരത്തിന് ഇറങ്ങിയപ്പോൾ ഞായറാഴ്ച ധരിച്ചത്. മുകളിലെ ​ഗ്രിൽ മാറ്റിയ നിലയിലായിരുന്നു ഈ ഹെൽമറ്റ്. വലിയ വിടവിനെ തുടർന്ന് ബാറ്റ്സ്മാന്റെ കണ്ണിൽ ഉൾപ്പെടെ പന്ത് വന്നടിക്കാൻ ഇടയാക്കും വിധത്തിലാണ് അഫ്രീദിയുടെ ഹെൽമറ്റിന്റെ രൂപകൽപ്പന. 

കളിയിൽ 12 പന്തിൽ നിന്ന് 12 റൺസ് എടുത്ത് അഫ്രീദി മടങ്ങിയത് ഈ ഹെൽമറ്റ് ധരിച്ചത്. ഹെൽമറ്റിലെ അസാധാരണത്വം കമന്ററി ബോക്സിൽ ഉണ്ടായിരുന്നവരും ചൂണ്ടിക്കാണിച്ചു. സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിലും ബൗളറിലും പന്തിലും വ്യക്തമായ കാഴ്ച ലഭിക്കാൻ ഇത്തരം ഹെൽമറ്റ് സഹായിക്കുമെന്നാണ് കമന്ററി ബോക്സിലുണ്ടായിരുന്ന ജോണ്ടി റോഡ്സ് പറഞ്ഞത്. 

അടുത്തിടെ ഹെൽമറ്റ് നിർബന്ധമാക്കണം എന്ന ആവശ്യവുമായി സച്ചിൻ രം​ഗത്തെത്തിയിരുന്നു. ഹെൽമറ്റ് ധരിക്കാതെ ബാറ്റ്സ്മാന്മാർ ക്രീസിൽ ഇറങ്ങുന്നത് എത്രമാത്രം അപകടകരമാവും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സച്ചിന്റെ ആവശ്യം. എന്നാൽ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുള്ള ഹെൽമറ്റുമായി അഫ്രീ​ദി വന്നത് വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി