കായികം

ആദ്യ ടച്ച് തന്നെ അമ്പരപ്പിക്കുന്ന ഗോള്‍; നീട്ടിയടിച്ച പന്ത് താഴ്ന്നിറങ്ങിയത് വലയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടിറാന: ആദ്യ ടച്ച് തന്നെ ഗോളായി മാറിയാലോ. അല്‍പ്പം അതിശയോക്തി തോന്നാം. എന്നാല്‍ അത്തരമൊരു ഗോള്‍ കഴിഞ്ഞ ദിവസം പിറന്നു. അല്‍ബേനിയയും കസാഖ്സ്ഥാനും തമ്മിലുള്ള യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തിലാണ് അപൂര്‍വ ഗോളിന്റെ പിറവി. 

മത്സരത്തിന്റെ 24ാം മിനിട്ട് തുടങ്ങിയ ഘട്ടത്തിലാണ് ഈ ഗോളിന്റെ പിറവി. കസാഖ്സ്ഥാന്‍ താരം അയ്‌ബോള്‍ അബികെന്‍ ആണ് ഈഅത്ഭുത ഗോളിന് അവകാശിയായത്. മത്സരത്തിന്റെ 16, 23 മിനുട്ടുകളില്‍ അല്‍ബേനിയ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. 23ാം മിനുട്ടിലെ ഗോളിന് ശേഷം വീണ്ടും കളി ആരംഭിക്കാനായി റഫറി വിസില്‍ ഊതിയതിന് പിന്നാലെ അയ്‌ബോള്‍ അബികെന്‍ പന്ത് നീട്ടിയടിച്ചു. അല്‍ബേനിയ ഗോള്‍ കീപ്പര്‍ എത്രിട് ബെരിഷയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പക്ഷേ പന്ത് ഉയര്‍ന്നു വന്ന് വലയിലേക്ക് താഴ്ന്നിറങ്ങി. 

അമ്പരപ്പിക്കുന്ന ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ അല്‍ബേനിയ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ബേനിയ വിജയം പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്