കായികം

പെറുവിനെ തകര്‍ത്ത് അര്‍ജന്റീന, അനായാസം ലോകകപ്പ് ക്വാളിഫയറില്‍ മെസിയും കൂട്ടരും 

സമകാലിക മലയാളം ഡെസ്ക്

ലിമ: സൗത്ത് അമേരിക്കന്‍ ലോകകപ്പ് ക്വാളിഫയറില്‍ ജയം തുടര്‍ന്ന് അര്‍ജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് മെസിയും കൂട്ടരും തകര്‍ത്തു. മെസി 90 മിനിറ്റും കളിച്ച മത്സരത്തില്‍ ആധികാരികമായിരുന്നു അര്‍ജന്റീനയുടെ ജയം. 

2020ലെ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നാല് കളിയില്‍ നിന്ന് 10 പോയിന്റോടെ അര്‍ജന്റീന അവസാനിപ്പിച്ചു. മെസി ഗോള്‍ വല കുലുക്കിയില്ലെങ്കിലും രണ്ടാം ഗോള്‍ മാര്‍ട്ടിനെസ് വലയില്‍ എത്തിച്ചത് മെസിയുടെ പാസില്‍ നിന്നാണ്. നികോളാസ് ഗോണ്‍സാലസില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 

രണ്ട വട്ടം ഗോള്‍ വല കുലുക്കാനുള്ള അവസരം മെസിയുടെ മുന്‍പില്‍ വന്നെങ്കിലും പെഡ്രോ ഗല്ലെസെ നിഷേധിച്ചു. രണ്ടാം പകുതിയിലായിരുന്നു ലീഡ് ഉയര്‍ത്താനുള്ള മെസിയുടെ ആക്രമണം. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കാന്‍ പെറു ശ്രമിച്ചെങ്കിലും മുന്നേറ്റ നിരയിലെ പോരായ്മ തിരിച്ചടിയായി. 

രണ്ട് ഫ്രീകിക്കുകളോടെ ഗോള്‍ വല കുലുക്കുന്നതിന് അടുത്തേക്ക് പെറുവിന് എത്താനായിരുന്നു എന്നാല്‍ ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ അര്‍ജന്റീന സൃഷ്ടിച്ച പ്രതിരോധം തകര്‍ക്കാനാവാതെ വന്നതോടെ കളി ഏകപക്ഷീയമായി. 2004ന് ശേഷം ആദ്യമായാണ് പെറുവില്‍ അര്‍ജന്റീന ജയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം