കായികം

ബാബര്‍ അസമിന്റെ മികവില്‍ കറാച്ചി കിങ്‌സ്; ആദ്യ പിഎസ്എല്‍ കിരീടം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കറാച്ചി കിങ്‌സിന്. ഫൈനലില്‍ ലാഹോര്‍ ക്വലാന്‍ഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കറാച്ചി കിങ്‌സ് ആദ്യ പിഎസ്എല്‍ കിരീടം സ്വന്തമാക്കിയത്. 

ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് കറാച്ചി വലിയ അപകടങ്ങളില്ലാതെ ജയം തൊട്ടത്. ലാഹോര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് കയ്യില്‍ വെച്ച് കറാച്ചി മറികടന്നു. ഒരുഘട്ടത്തില്‍ 49-2 എന്ന നിലയില്‍ വീണെങ്കിലും ഓപ്പണറായി ഇറങ്ങിയ അസം ഒരറ്റത്ത് ഉറച്ചു നിന്നു. 

49 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി കണ്ടെത്തി 63 റണ്‍സോടെ അസം പുറത്താവാതെ നിന്നു. ഫൈനലിലെ മാസ്റ്റര്‍ക്ലാസിന് ബാബര്‍ അസമാണ് കളിയിലെ താരം. ടൂര്‍ണമെന്റിലെ താരവും അസം തന്നെ. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലാഹോറിന് വേണ്ടി ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ ആര്‍ക്കുമായില്ല. 38 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ തമീം ഇഖ്ബാല്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ