കായികം

രോഹിത് ശര്‍മയെ ഭയമാണ് മറ്റ് ടീമുകള്‍ക്ക്, രോഹിത് ക്രീസിലെത്തുമ്പോള്‍ ആ പേടി പ്രകടമാണ്‌: റമീസ് രാജ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മറ്റ് ടീമുകള്‍ക്ക് രോഹിത് ശര്‍മയെ ഭയമാണെന്ന് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ വിലയിരുത്തുമ്പോഴായിരുന്നു റമീസ് രാജയുടെ വാക്കുകള്‍. 

മാച്ച് വിന്നറാണ് രോഹിത്. മറ്റ് ടീമുകള്‍ക്ക് രോഹിത്തിനെ ഭയമാണ്. രോഹിത് ശര്‍മ ക്രീസിലേക്ക് എത്തുന്ന സമയം എതിര്‍ ടീം അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്ന് സംസാരിക്കുന്നുത് തന്നെ അതിന് ഉദാഹരണമാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20യില്‍ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്, റമീസ് രാജ പറഞ്ഞു. 

ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വീണ്ടും വലിയ സാധ്യതയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത് എന്നും റമീസ് രാജ പറയുന്നു. ഏതാനും വര്‍ഷം മുന്‍പ് അവര്‍ ഉപയോഗിച്ചിരുന്ന പിച്ചുകള്‍ അല്ല ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍. ബൗണ്‍സ് കുറവായിരിക്കും. അധികം വിഷമുള്ളതുമല്ല.

അഞ്ച് ദിവസവും നീണ്ടുനില്‍ക്കുന്ന ടെസ്റ്റാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. കൂടുതല്‍ പ്രേക്ഷകരെ ലഭിക്കാനാണ് അത്. ഓസ്‌ട്രേലിയയെ മെരുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന് സാധിക്കും. ഇന്ത്യന്‍ ബൗളിങ്ങും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. നല്ല ബൗളിങ് ആക്രമണമാണ് ഇന്ത്യയുടേത്. അതും ഓസ്‌ട്രേലിയയുടെ മനസിലുണ്ടാവുമെന്ന് റമീസ് രാജ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു