കായികം

ഷമിക്കും ബൂമ്രയ്ക്കും മേല്‍ അമിത ഭാരം കയറ്റില്ല, ഓസ്‌ട്രേലിയയില്‍ ഇറക്കുക ഈ വിധം 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ എല്ലാ ഏകദിന, ടി20 മത്സരങ്ങളിലും പേസര്‍മാരായ ബൂമ്രയും മുഹമ്മദ് ഷമിയും കളിക്കില്ല. ടെസ്റ്റ് പരമ്പരക്ക് വേണ്ടി ഇവരെ തയ്യാറാക്കി നിര്‍ത്തുന്നതിനായാണ് ഇന്ത്യയുടെ നീക്കം. 

മൂന്ന് ഏകദിനവും, മൂന്ന് ടി20യുമാണ് ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ്  പരമ്പര തുടങ്ങുമ്പോഴേക്കും ഇഷാന്ത് ശര്‍മക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ബൂമ്രയ്ക്കും, മുഹമ്മദ് ഷമിക്കും മുകളിലുള്ള ജോലി ഭാരം വര്‍ധിക്കുമെന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടല്‍. 

ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയാണ് ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള ആദ്യ സന്നാഹ മത്സരം. എന്നാല്‍ ഇവിടെ ഇന്ത്യയുടെ ടി20 പരമ്പര അവസാനിക്കുന്ന അന്നാണ് സന്നാഹ മത്സരം ആരംഭിക്കുന്നത്. 12 ദിവസത്തിന് ഇടയില്‍ ആറ് മത്സരം ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നു. 

ടെസ്റ്റ് ടീമില്‍ അവിഭാജ്യ ഘടകമായ മുഹമ്മദ് ഷമിക്കും, ബൂമ്രക്കും തുടരെയുള്ള മത്സരങ്ങള്‍ പ്രത്യാഘാതം തീര്‍ത്തേക്കുമോ എന്ന ആശങ്ക ടീം മാനേജ്‌മെന്റിനുണ്ട്. ഡിസംബര്‍ നാല്, ആറ്, എട്ട് എന്നീ തിയതികളിലായാണ് ടി20 മത്സരങ്ങള്‍. ഇതില്‍ ബൂമ്രയും, ഷമിയും കളിച്ചാല്‍ സന്നാഹ മത്സരം ഇവര്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഓസ്‌ട്രേലിയയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ പിങ്ക് ബോളും, റെഡ് ബോളുമാണ് മുഹമ്മദ് ഷമി എറിയുന്നത്. അത് ടെസ്റ്റിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മൂന്ന് ഏകദിനവും ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി