കായികം

360 പോയിന്റുള്ള ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമത്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് സമ്പ്രദായം മാറ്റി ഐസിസി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ക്രമത്തില്‍ മാറ്റം വരുത്താന്‍ ഐസിസി തീരുമാനം. കോവിഡ് സൃഷ്ടിച്ച ഇടവേളയെ തുടര്‍ന്ന് ഷെഡ്യൂള്‍ താളം തെറ്റിയതോടെയാണ് ഐസിസിയുടെ നീക്കം. 

എന്നാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഐസിസിയുടെ നീക്കം. അനില്‍ കുംബ്ലേ അധ്യക്ഷനായ ക്രിക്കറ്റ് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പോയിന്റ് സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നത്. 

ഒന്നാം സ്ഥാനത്ത് അധിപത്യം ഉറപ്പിച്ച് നിന്നിരുന്ന ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാമതേക്ക് എത്തി. ഇതുവരെ കളിച്ച് നേടിയ പോയിന്റുകളുടെ ശതമാന കണക്കിലാണ് പുതിയ പോയിന്റ് സമ്പ്രദായം. മൂന്ന് പരമ്പരകളില്‍ നിന്ന് ഏഴ് ജയവുമായി 296 പോയിന്റോടെ ഇന്ത്യക്ക് പിന്നില്‍ നിന്നിരുന്നതായിരുന്നു ഓസ്‌ട്രേലിയ. 

നാല് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരം ജയിച്ച് 360 പോയിന്റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പോയിന്റ് ശതമാന കണക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയയുടേത് 82.2 ശതമാനവും, ഇന്ത്യയുടേത് 75 ശതമാനവുമാണ്. 60.8 ശതമാനം പോയിന്റുള്ള ഇംഗ്ലണ്ട് ആണ് മൂന്നാം സ്ഥാനത്ത്. 50 ശതമാനം പോയിന്റുള്ള ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം