കായികം

ഇനി കാല്‍പ്പന്തിന്റെ ആരവത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് ; ബ്ലാസ്റ്റേഴ്‌സ് - എടികെ മോഹന്‍ ബഗാനെതിരെ 

സമകാലിക മലയാളം ഡെസ്ക്

പനാജി : കോവിഡ് ആശങ്കകള്‍ മാറ്റിവെച്ച് ഇനി കാല്‍പ്പന്തുകളിയുടെ ആരവത്തിലേക്ക്. ഐഎസ്എല്‍ ഫുട്‌ബോള്‍ ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 നാണ് കിക്കോഫ്. 

ഗോവയിലെ മൂന്നു വേദികളിലായിട്ടാണ് മല്‍സരം നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. ഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നിലവിലെ ജേതാക്കളായ എടികെയും ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനും തമ്മില്‍ ലയിച്ച് എടികെ മോഹന്‍ ബഗാനായിട്ടാണ് ഈ സീസണ്‍ ഐഎസ്എലില്‍ ബൂട്ട് കെട്ടുന്നത്. 

ഫൈനലും സെമിയും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങള്‍ ഉണ്ടാകും. ലീഗ് റൗണ്ടില്‍ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും; ഓരോ ടീമിനും 20 മത്സരങ്ങള്‍ വീതം. ലീഗ് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ 4 സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ സെമിയിലേക്കു യോഗ്യത നേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്