കായികം

കുഞ്ഞിന്റെ ജനനം കോഹ്‌ലി ഓസ്‌ട്രേലിയയിലാക്കുമെന്ന് കരുതുന്നു: അലന്‍ ബോര്‍ഡര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: തന്റെ കുഞ്ഞിന്റെ ജനനം കോഹ്‌ലിക്ക് ഓസ്‌ട്രേലിയയില്‍ ആക്കാമായിരുന്നു എന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. അങ്ങനെയെങ്കില്‍ കോഹ് ലിയെ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു എന്നാണ് അലന്‍ ബോര്‍ഡര്‍ പറയുന്നത്. 

ഒരു ടെസ്റ്റ് മാത്രമാണ് കോഹ് ലി കളിക്കുന്നത് എന്നതാണ് ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. ഇന്ത്യക്ക് വലിയൊരു തിരിച്ചടിയാണ് കോഹ് ലിയുടെ അഭാവം. നായകന്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ കോഹ് ലിക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ നിലവില്‍ ഇല്ല. 2-1ന് ഓസ്‌ട്രേലിയ പരമ്പര ജയിക്കുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. 

കോഹ് ലി കളിക്കുന്ന വിധം എനിക്ക് ഇഷ്ടമാണ്. സ്ലീവിനുള്ളിലാണ് കോഹ്‌ലി തന്റെ ഹൃദയം വെച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആക്രമണോത്സുകതയും, അഭിനിവേഷവും ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകതയുള്ള കളിക്കാരനാണ്. പുതിയ ഇന്ത്യയുടെ ഭാഗമാണ്, അങ്ങനെയാണ് ഞാന്‍ കോഹ് ലിയെ നോക്കി കാണുന്നത്. 

മോഡേണ്‍ ക്രിക്കറ്റ് ഇന്ത്യ കളിക്കുന്ന വിധം, വളരെ പോസിറ്റീവായ മൈന്‍ഡ്‌സെറ്റാണ് ഇന്ത്യക്കുള്ളത്. ആ മേഖലകളിലെല്ലാം വളരെ നന്നായി കോഹ് ലി ഇന്ത്യയെ നയിക്കുന്നത്...ഞാന്‍ കോഹ് ലിയുടെ വലിയ ആരാധകനാണ്, ബോര്‍ഡര്‍ പറഞ്ഞു. 

ജനുവരിയിലാണ് കോഹ് ലിയും അനുഷ്‌കയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്. ഏകദിന, ടി20 പരമ്പരകള്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്ന കോഹ് ലി, ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. കോഹ് ലിയുടെ അഭാവത്തില്‍ ഉപനായകന്‍ രഹാനെ ഇന്ത്യയെ മൂന്ന് ടെസ്റ്റുകളില്‍ നയിക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു