കായികം

റണ്‍ഔട്ട് കണ്ട് മൂന്ന് ആഴ്ചയാണ് കോഹ്‌ലി അതും പറഞ്ഞ് ചിരിച്ചത്; നിങ്ങള്‍ കാണുന്ന വ്യക്തിയല്ല അദ്ദേഹം: ആദം സാംപ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്ലില്‍ മൂന്ന് കളികള്‍ മാത്രമാണ് ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് ആര്‍സിബിക്ക് വേണ്ടി സീസണില്‍ കളിക്കാനായത്. കളിക്കളത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിയെ തനിക്ക് അടുത്ത് അറിയാന്‍ സാധിച്ചതായാണ് സാംപ പറയുന്നത്. 

ഞാന്‍ എത്തിയ ആദ്യ ദിവസം തന്നെ കോഹ് ലി എനിക്ക് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചു. ആ സമയം എന്റെ പക്കല്‍ കോഹ് ലിയുടെ നമ്പര്‍ ഉണ്ടായിരുന്നില്ല. ഏറെ നാളായി പരിചയമുള്ള ആളെ പോലെയാണ് കോഹ് ലി പെരുമാറിയത്, സാംപ പറഞ്ഞു. 

വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ ഡെലിവെറൂവിന്റെ 15 ഡോളര്‍ വൗച്ചര്‍, അത് വളരെ നല്ല റെസ്‌റ്റോറന്റ് ആണ് എന്നാണ് കോഹ് ലി സാംപയ്ക്ക് ആദ്യം അയച്ച സന്ദേശം. കളി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയല്ല പിന്നെ കോഹ് ലിയെന്നും സാംപ പറയുന്നു. 

ക്രിക്കറ്റ് ഫീല്‍ഡില്‍ നിങ്ങള്‍ കാണുന്ന വ്യക്തിയേ അല്ല കോഹ് ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ് ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ് ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ് ലി അത് പുറത്തു കാണിക്കും. 

ഗ്രൗണ്ടില്‍ നിന്ന് പുറത്തു വന്നാല്‍ പിന്നെ കൂളാണ് കോഹ് ലി. ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും. ഉറക്കെ ചിരിക്കും...ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ് ലി ഇതേകുറിച്ച് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ് ലി സംസാരിച്ചുകൊണ്ടിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം