കായികം

34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാല സൗകര്യം; റെയ്‌നയുടെ 34ാം ജന്മദിനാഘോഷം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: തന്റെ 34ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാലയ പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ജമ്മു, ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി 10,000 വിദ്യാര്‍ഥികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതാണ് പദ്ധതി. 

റെയ്‌നയും ഭാര്യയും നേതൃത്വം നല്‍കുന്ന ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുക. നവംബര്‍ 27നാണ് സുരേഷ് റെയ്‌നയുടെ 34ാം ജന്മദിനം. അമിത് ഷായുടെ യുവ അണ്‍സ്റ്റോപ്പബിളിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. 34 സ്‌കൂളുകളിലായി ഒരു വര്‍ഷത്തെ പദ്ധതിയാണ് നടപ്പിലാക്കുക. 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗചാലയം, വിദ്യര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയെല്ലാം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്. ഗാസിയാബാദിലെ സ്‌കൂളില്‍ പുതിയ ശൗചാലയ, കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് റെയ്‌ന ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു