ബാഴ്സ: കിരീടം തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ സീസണിന്റെ തുടക്കത്തിലും ബാഴ്സയ്ക്ക് തിരിച്ചടി. ലാ ലീഗയില്‍ ബാഴ്സ എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയിന്റ് ടേബിളില്‍ 13ാം സ്ഥാനത്താണ്.
എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായാണ് സീസണിന്റെ തുടക്കത്തില്‍ ലാ ലീഗയിലെ ബാഴ്സയുടെ പോക്ക്. 10 കളിയില്‍ നിന്ന് ഏഴ് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി റയല്‍ സോസ്യാഡ് ആണ് പോയിന്റ് ടേബിളില്‍ ഇപ്പോള്‍ ഒന്നാമത്.
എട്ട് കളിയില്‍ നിന്ന് ആറ് ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും. 9 കളിയില്‍ നിന്ന് അഞ്ച് ജയവുമായി നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍. എന്നാല്‍ രണ്ട് ജയം കൂടി നേടുന്നതോടെ ബാഴ്സയ്ക്ക് ടോപ് ഫോറിലേക്ക് എത്താനാവും.
എന്നാല്‍ കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബാഴ്സക്ക് നേടാനായത് എന്നത് പോയിന്റ് ടേബിളില്‍ പെട്ടെന്നൊരു മുന്നോട്ട് കയറ്റത്തിന് ടീം ഇപ്പോള്‍ പ്രാപ്തമല്ലെന്ന സൂചനയാണ് നല്‍കുന്നത്. ഞായറാഴ്ച അത്ലറ്റിക്കോയ്ക്ക് എതിരായ മത്സരത്തില്‍ 1-0ന് ബാഴ്സ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു.
കോമാന്റെ കീഴിലും ബാഴ്സയ്ക്ക് മികവിലേക്ക് എത്താനാവുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ഇടയില്‍ മൂന്നാമത്തെ പരിശീലകനേയും മാറ്റാന്‍ ബാഴ്സ തയ്യാറാവില്ല. ലാ ലീഗയില്‍ പിന്നോട്ട് നില്‍ക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ മികവ് കാണിക്കുമെന്നാണ് ആരാധകപരുടെ പ്രതീക്ഷ ഇന്ന് ഡൈനാമോ കീവിന് എതിരെയാണ് ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ