കായികം

ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ടും തിരിച്ചടിച്ചു; നോര്‍ത്ത് ഈസ്റ്റ് ഒപ്പത്തിനൊപ്പം  

സമകാലിക മലയാളം ഡെസ്ക്


ബംബോലിം: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ്  യുണൈറ്റഡിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട്‌ ഗോളിന്ന് മുന്നില്‍. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് അനുശോചനം അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ സിഡോഞ്ചയാണ് ഗോള്‍ നേടിയത്. സെയ്ത്യാസെന്‍ നല്‍കിയ മനോഹരമായ ഫ്രീകിക്ക് ഹെഡ്‌റിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ വലയിലെത്തിച്ചു. 

ആദ്യപകുതിയുടെ അധികസമയത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. ഗാരി ഹൂപ്പറാണ് പന്ത് വലയില്‍ എത്തിച്ചത്. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റപ്പോള്‍ മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്‍ത്ത് ഈസ്റ്റിന്റെ വരവ്. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റനിരയും മധ്യനിരയും തമ്മില്‍ ധാരണയില്ലാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. അതേസമയം കോസ്റ്റ നാമോയിനെസു, ബെക്കാരി കോനെ, ജെസ്സല്‍ കാര്‍നെയ്റോ എന്നിവരടങ്ങിയ പ്രതിരോധനിര മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. വിസെന്റെ ഗോമസ്, സെര്‍ജിയോ സിഡോഞ്ച എന്നിവരും ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. 

മറുവശത്ത് അശുതോഷ് മേത്തയും ബെഞ്ചമിന്‍ ലാമ്പോട്ടും ഡൈലാന്‍ ഫോക്സും ഗുര്‍ജിന്തര്‍ കുമാറുമടങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു