കായികം

മറഡോണയെ യാത്രയാക്കി ലോകം; നിത്യനിദ്ര മാതാപിതാക്കള്‍ക്ക് അരികെ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: മറഡോണയെ യാത്രയാക്കി ലോകം. പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തില്‍ സംസ്‌കരിച്ചു. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. 

അര്‍ജന്റീനയുടെ ദേശീയ പതാക പതാക പുതപ്പിച്ചും, പത്താം നമ്പര്‍ ജേഴ്‌സി മുകളില്‍ വെച്ചും മറഡോണയുടെ ശവമഞ്ചം പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചപ്പോള്‍ തങ്ങളുടെ പ്രിയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിലാപ യാത്രയ്ക്കിടയില്‍ ആരാധകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. 

മാതാപിതാക്കള്‍ക്ക് അരികിലാണ് ഫുട്‌ബോള്‍ ഇതിഹാസം മയങ്ങുന്നത്. ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരം അന്തരിച്ചത്. പ്രിയ താരത്തിന്റെ വിയോഗത്തില്‍ അര്‍ജന്റീന വിതുമ്പിയപ്പോള്‍ ലോകം മുഴുവന്‍ ഒപ്പം നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു