കായികം

ഗോൾരഹിതം, ബെംഗളൂരു എഫ്സി - ഹൈദരാബാദ് എഫ്സി പോരാട്ടം സമനിലയിൽ‌ 

സമകാലിക മലയാളം ഡെസ്ക്

ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്നു നടന്ന ബെംഗളൂരു എഫ്.സി - ഹൈദരാബാദ് എഫ്.സി മത്സരം ഒരു ഗോൾ പോലും അടിക്കാതെ സമനിലയിൽ കലാശിച്ചു. കരുത്തരായ ബെംഗളൂരുവിനെതിരേ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി ഹൈദരാബാദ് കളം നിറഞ്ഞു. 24-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോളെന്നുറച്ച ഫ്രീ കിക്ക് ഗുർപ്രീത് സിങ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒടുവിൽ ഒരു ടീമും ഗോൾ വല ചലിപ്പിക്കാതെ മത്സരം പൂർത്തിയാക്കി. 

കളിക്കിടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റത് ഹൈദരാബാദിന് തിരിച്ചടിയായി. ജോയൽ ജോസഫും ലൂയിസ് സസ്‌ത്രെയുമാണ് പരിക്കേറ്റ് മടങ്ങിയത്. ബെംഗളൂരു താരങ്ങളായ എറിക് പാർത്താലുവും ഹർമൻജോത് ഖബ്രയും മഞ്ഞക്കാർഡ് കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി