കായികം

മറഡോണയുടെ മൃതദേഹത്തില്‍ തൊട്ട് ചിരിച്ച് നിന്ന് ഫോട്ടോ; വധഭീഷണി, ജോലി പോയി 

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: മറഡോണയുടെ മൃതദേഹത്തിന് അരികില്‍ നിന്ന് ചിരിച്ച് ഫോട്ടോയെടുത്ത മൂന്ന് പേര്‍ക്ക് ജോലി നഷ്ടമായി. മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവെച്ച് ജീവനക്കാര്‍ എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. 

മരിച്ചതിന് ശേഷം തന്റെ മുഖം പുറത്തു കാണിക്കരുത് എന്നാണ് മറഡോണ ആഗ്രഹിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പേടകം പൊതുദര്‍ശന സമയത്ത് തുറന്നിരുന്നില്ല. ഫോട്ടോ എടുത്തവര്‍ക്ക് നേരെ വധഭീഷണിയും ഉയര്‍ന്നു. ഇതോടെ മാപ്പ് അപേക്ഷയുമായി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലെത്തി. 

നവംബര്‍ 25നാണ് ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബ്യൂണസ് ഐറിസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ആരോഗ്യം വീണ്ടെടുത്ത് വരവെയാണ് ലോകത്തെ ഞെട്ടിച്ചുള്ള അപ്രതീക്ഷിത വിയോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം