കായികം

ബാറ്റ് ചെയ്യുന്ന സമയം രാഹുലിനോട് ഞാന്‍ ക്ഷമ പറഞ്ഞു: മാക്‌സ്‌വെല്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്ന സമയം കെ എല്‍ രാഹുലിനോട് ക്ഷമ ചോദിച്ചതായി ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഐപിഎല്ലില്‍ ഒരു സിക്‌സ് പോലും പറത്താതെ വന്ന മാക്‌സ് വെല്‍ ആദ്യ ഏകദിനത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. 

ഇന്ത്യക്കെതിരെ 19 പന്തില്‍ മാക്‌സ് വെല്‍ 41 റണ്‍സ് നേടിയതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി സീസണില്‍ ഒരു മത്സരത്തില്‍ പോലും മാക്‌സ് വെല്‍ തിളങ്ങിയിരുന്നില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കെയാണ് ഇന്ത്യയെ മാക്‌സ് വെല്‍ അടിച്ചു പറത്തിയത്. 

ഇതുമായി ബന്ധപ്പെട്ട ട്രോളുകളില്‍ ഒന്ന് പങ്കുവെച്ചാണ് മാക്‌സ് വെ എത്തിയത്. ബാറ്റ് ചെയ്യുന്ന സമയം ഞാന്‍ രാഹുലിനോട് ക്ഷമ ചോദിച്ചു എന്നും മാക്‌സ് വെല്‍ ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാമും മാക്‌സ് വെല്ലിന്റെ ട്വീറ്റില്‍ ചിരി നിറച്ച് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി