കായികം

ആറാം ബൗളറായി മായങ്ക്, വീണ്ടും കുതിച്ച സ്മിത്തിനെ തളച്ച് ഹര്‍ദിക്കിന്റെ മടങ്ങി വരവ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: രണ്ടാം ഏകദിനത്തില്‍ പന്തെറിഞ്ഞ് ഹര്‍ദിക് പാണ്ഡ്യ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 36ാം ഓവറിലാണ് ഹര്‍ദിക്കിന്റെ കൈകളിലേക്ക് കോഹ് ലി പന്ത് നല്‍കിയത്. മായങ്ക് അഗര്‍വാളും ഓസ്‌ട്രേലിയക്കെതിരെ ബൗള്‍ ചെയ്തു. 

35ാം ഓവര്‍ ബൗള്‍ ചെയ്ത മായങ്ക് രണ്ട് ബൗണ്ടറിയാണ് തുടരെ വഴങ്ങിയത്. വിട്ടുകൊടുത്തത് 10 റണ്‍സും. ഹര്‍ദിക് പന്ത് കയ്യിലെടുത്തതിന്റെ ഫലം ഇന്ത്യക്ക് 41ാം ഓവറില്‍ തന്നെ ലഭിച്ചു. തന്റെ മൂന്നാം ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിന്റെ ആദ്യ പന്ത് തന്നെ സെഞ്ചുറി എടുത്ത് നിന്ന സ്മിത്ത് ബൗണ്ടറി കടത്തി. എന്നാല്‍ രണ്ടാമത്തെ പന്തില്‍ സ്മിത്തിലെ ഹര്‍ദിക് വീഴ്ത്തി. 

ഹര്‍ദിക്കിന്റെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ഔട്ട്‌സൈഡ് എഡ്ജ് ആയ പന്ത് തേര്‍ഡ് മാനില്‍ ഷമിയുടെ കൈകളിലേക്ക് എത്തി. 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും പറത്തിയാണ് സ്മിത്ത് വഴങ്ങിയത്. തുടരെ രണ്ടാമത്തെ ഏകദിനത്തിലും സെഞ്ചുറി നേടി മിന്നും ബാറ്റിങ്ങുമായി സ്മിത്ത് നിറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു