കായികം

ഐപിഎല്ലില്‍ ആദ്യമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ബയോ ബബിളിന് പുറത്ത് കടന്ന് കെ എം ആസിഫ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിലെ ബയോ ബബിളിന് പുറത്ത് കടന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളര്‍ കെ എം ആസിഫ്. ഇതോടെ ഐപിഎല്ലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ആദ്യ താരമായി ആസിഫ്. 

ഐപിഎല്ലിലെ മലയാളി സാന്നിധ്യമായ ആസിഫിന്റെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ മാറി പോയതാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. താക്കോല്‍ മാറ്റിയെടുക്കുന്നതിനായി ആസിഫ് ഹോട്ടല്‍ റിസപ്ഷനിലേക്ക് എത്തി. ഹോട്ടല്‍ റിസപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബബിളില്‍ വരുന്നതല്ല. 

അബദ്ധത്തില്‍ സംഭവിച്ച പിഴവാണെങ്കിലും ആസിഫിനെ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. ആറ് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ടീമിന്റെ പരിശീലനത്തിലേക്ക് ആസിഫ് മടങ്ങി എത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം വട്ടം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ആറ് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നതിനൊപ്പം, ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷനും ലഭിക്കും. 

2018ലാണ് ആസിഫ് ഐപിഎല്ലിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ട് കളി മാത്രമാണ് ആസിഫിന് ഇതുവരെ കളിക്കാനായത്. നേടിയത് മൂന്ന് വിക്കറ്റും. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ താരനിരയെ തുടര്‍ന്ന് ആസിഫിന് കഴിഞ്ഞ രണ്ട് സീസണായി പ്ലേയിങ് ഇലവനിലേക്ക് എത്താനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത