കായികം

അസാധ്യ ബൗളിങ് ചെയ്ഞ്ചുകളുമായി രോഹിത്, മറുവശത്ത് ഇരുട്ടില്‍ തപ്പി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഒരേപോലെ മികവ് കാണിച്ചതോടെയാണ് രണ്ടാം ജയത്തിലേക്ക് മുംബൈ ഇന്ത്യന്‍സ് എത്തിയത്. ഇവിടെ ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിച്ച രോഹിത് ശര്‍മക്ക് കയ്യടി ഉയരുമ്പോള്‍, ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആയേക്കാം എന്ന് വിലയിരുത്തപ്പെടുന്ന കെ എല്‍ രാഹുലിന് നേരെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. 

രോഹിത് ശര്‍മയുടെ ബൗളിങ് ചെയ്ഞ്ചുകള്‍ തീര്‍ത്തും കുറ്റമറ്റതാണെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. സര്‍ഫ്രാസിന് വേണ്ടി ഫീല്‍ഡ് സെറ്റ് ചെയ്തപ്പോള്‍ വിക്കറ്റ് കീപ്പറിന് പിന്നില്‍ രോഹിത് ഫീല്‍ഡറെ കൊണ്ടുവന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ കൂടുതല്‍ സ്മാര്‍ട്ട് ആവുകയാണ് രോഹിത് എന്നും ആകാശ് ചോപ്ര പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സിനെ അഭിനന്ദിച്ചപ്പോള്‍ രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകളെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസിക്കാന്‍ വിട്ടുപോയതുമില്ല. 20ാം ഓവറില്‍ ഹര്‍ദിക്കിനും പൊള്ളാര്‍ഡിനും എതിരെ ഓഫ് സ്പിന്നറെ ഇറക്കിയ രാഹുലിന്റെ നീക്കത്തെ സച്ചിന്‍ വിമര്‍ശിച്ചിരുന്നു. 

മറ്റൊരു ബൗളര്‍ അല്ലെങ്കില്‍ ഓള്‍ റൗണ്ടറെ കൂടി ടീമിലേക്ക് പരിഗണിക്കേണ്ടി വരുമെന്നാണ് കളിക്ക് ശേഷം കെ എല്‍ രാഹുല്‍ പ്രതികരിച്ചത്. ഷെല്‍ഡന്‍ കോട്രലിന് തന്റെ ക്വാട്ട രാഹുല്‍ ആദ്യം തന്നെ നല്‍കി തീര്‍ത്തതോടെയാണ് ഡെത്ത് ഓവറില്‍ പഞ്ചാബ് കുഴങ്ങിയത്. പഞ്ചാബിന്റെ ഡെത്ത് ഓവറിലെ പോരായ്മ മുതലെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് രോഹിത് ശര്‍മയും പ്രതികരിക്കുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു