കായികം

കൂടെ ബാറ്റ് ചെയ്യുന്ന താരത്തിന്റെ സമ്മർദ്ദം പോലും ഇല്ലാതാക്കും, ദേവ്ദത്ത് മികച്ച കളിക്കാരനെന്ന് മൈക്ക് ഹെസ്സന്‍ 

സമകാലിക മലയാളം ഡെസ്ക്

ലയാളി താരം ദേവ്ദത്ത് പടിക്കൽ ആർ‌സിബിയുടെ മിന്നും താരമായി മാറുന്ന കാഴ്ചയാണ് ഈ സീസണിൽ കാണുന്നത്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും താരം തിളങ്ങി. നാലുമത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ചുറിയുമായി റെക്കോർഡ് നേട്ടമാണ് ദേവ്ദത്ത് സ്വന്തമാക്കിയിരിക്കുന്നത്. 

ഇപ്പോഴിതാ ദേവ്ദത്തിനെ പ്രശംസിച്ച് ടീം ഡയറക്ടര്‍ മൈക്ക് ഹെസ്സനും രംഗത്തെത്തി. ഒപ്പം ബാറ്റ് ചെയ്യുന്ന താരത്തിന്റെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ കഴിവുള്ള ആളാണ് ദേവ്ദത്ത് എന്നാണ് ഹെസ്സന്‍ പറയുന്നത്. ' വളരെയധികം കഴിവുള്ള താരമാണ് ദേവ്ദത്ത്. ഒപ്പം ബാറ്റ് ചെയ്യുന്ന താരത്തിന്റെ സമ്മര്‍ദ്ദം പോലും ഇല്ലാതാക്കും. ഒരു ചുവട് വയ്ക്കുന്നതിനുവേണ്ട സമയം പോലും തിട്ടപ്പെടുത്തും', ഹെസ്സന്‍ പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാരില്‍ നിന്നുണ്ടാകുന്ന പ്രകടനമാണ് ദേവദത്ത് പുറത്തെടുക്കുന്നതെന്നും ചൂട് കൈകാര്യം ചെയ്യാനാണ് ഇനി താരം ശ്രദ്ധിക്കേണ്ടതെന്നും ഹെസ്സന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 56 റണ്‍സെടുത്തായിരുന്നു ദേവ്ദത്തിന്റെ തുടക്കം. പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സെടുത്തു. ഒടുവില്‍ ശനിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തില്‍ 63 റണ്‍സും. ആകെ 174 റൺസ് നേടിയ  ദേവ്ദത്ത് പടിക്കൽ കൂടുതൽ സ്കോർ ചെയ്ത ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി