കായികം

ചെന്നൈക്ക് വിജയലക്ഷ്യം 168 റണ്‍സ്; കൊല്‍ക്കത്തയ്ക്കായി തകര്‍ത്തടിച്ച് രാഹുല്‍ ത്രിപാദി

സമകാലിക മലയാളം ഡെസ്ക്


അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 168  റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ രാഹുല്‍ ത്രിപാദിയുടെ തകര്‍പ്പന്‍ ബാറ്റിങാണ് കൊല്‍ക്കത്ത് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 51 പന്തുകളില്‍ നിന്ന് 81 റണ്‍സാണ് ത്രിപാദി അടിച്ചുകൂട്ടിയത്.

 ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ത്രിപാദിയുടെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. സുനില്‍ നരെയ്ന്‍ 17 റണ്‍സെടത്തു. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും  കുമ്മിന്‍സുമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

ചെന്നൈ നിരയില്‍ പീയുഷ് ചൗളയ്ക്ക് പകരം കരണ്‍ ശര്‍മ്മ ടീമിലെത്തി. നാലോവറില്‍ 25 റണ്‍സ് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ശാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് നേടി. ബ്രാവോ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി 

കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളില്ല. പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത നാലാമതും ചെന്നൈ അഞ്ചാമതുമാണ്. ചെന്നൈ അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ കൊല്‍ക്കത്ത നാല് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'