കായികം

ധോനി ഈ ചെയ്യുന്നത് മാന്യതയാണോ? റിക്കി പോണ്ടിങ്ങിനെ പരിഹസിച്ച് അയര്‍ലാന്‍ഡ് ക്രിക്കറ്റ് 

സമകാലിക മലയാളം ഡെസ്ക്

ശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ മങ്കാദിങ് അനുവദിക്കില്ലെന്ന് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിന്‍ വിട്ടതിന് പിന്നാലെ കാമറ നേരെ തിരിഞ്ഞത് പോണ്ടിങ്ങിന്റെ നേര്‍ക്കാണ്...ഇതിന് പിന്നാലെയാണ് പരിഹാസവുമായി അയര്‍ലാന്‍ഡ് ക്രിക്കറ്റ് എത്തുന്നത്. 

'ധോനിയുടെ ഈ പ്രവര്‍ത്തി കളിയുടെ മാന്യതക്ക് ചേര്‍ന്നതല്ല. എല്ലായ്‌പ്പോഴും ധോനി ഇങ്ങനെ ചെയ്യും. ചെറിയ മാര്‍ജിനിലാണ് ബാറ്റ്‌സ്മാന്‍ ക്രീസിന് പുറത്ത് വന്നത്. അപ്പോള്‍ ധോനി ഇങ്ങനെ ചെയ്യാന്‍ പാടില്ല. ധോനി ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. അതിന് ശേഷം ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയും-റിക്കി പോണ്ടിങ്' എന്നാണ് അയര്‍ലാന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റില്‍ പറയുന്നത്. 

ക്രീസ് വിട്ട് ഇറങ്ങുന്ന നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാനെ ഔട്ടാക്കുന്നത് കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നത് അല്ലെന്ന റിക്കി പോണ്ടിന്റെ നിലപാടിനെ കുത്തുകയാണ് ട്വീറ്റിലൂടെ. ക്രീസ് ലൈന്‍ വിടുന്ന ബാറ്റ്‌സ്മാനെ മങ്കാദിങ് ചെയ്യാതെ പകരം പെനാല്‍റ്റി റണ്‍സ് കൊണ്ടുവരിക എന്ന നിര്‍ദേശവും പോണ്ടിങ് മുന്‍പോട്ട് വെച്ചിരുന്നു. ധോനി ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്യുന്ന ചിത്രം ഉള്‍പ്പെടെയാണ് ഇവരുടെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു