കായികം

ബുംറ തകർത്തു, തരിപ്പണമായി രാജസ്ഥാൻ; മുംബൈക്ക് 57 റൺസിന് ജയം 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലിൽ മുംബൈക്ക് എതിരെ രാജസ്ഥാന് 57 റൺസിന്റെ തോൽവി.  മുംബൈ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18.1 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. 

70 റൺസെടുത്ത ജോസ് ബട്ട്‌ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. 44 പന്തിൽ നിന്ന് അഞ്ചു സിക്‌സും നാലു ഫോറുമടങ്ങിയതാണ് ബട്ട്ലറുടെ ഇന്നിങ്സ്. കിറോൺ പൊള്ളാർഡിന്റെ തകർപ്പൻ ക്യാച്ചിലാണ് ബട്ട്‌ലർ പുറത്തായത്. തുടക്കം മുതൽ തകർച്ച നേരിട്ട രാജസ്ഥാന് ആദ്യ 17 പന്തുകൾക്കുള്ളിൽ യശസ്വി ജയ്‌സ്വാൾ (0), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസൺ (0)  എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.  11 റൺസുമായി മഹിപാൽ ലോംറോറും അധികം വൈകാതെ മടങ്ങി. അഞ്ചാം വിക്കറ്റിൽബട്ട്‌ലറും ടോം കറനും ചേർന്ന് സ്കോർ ബോർഡിൽ 56 റൺസ് ചേർത്തു. 16 പന്തുകളിൽ 15 റൺസുമായി കറനും മടങ്ങി. 

മുംബൈക്കായി ട്രെന്റ് ബോൾട്ടും പാറ്റിൻസണും രണ്ടു വിക്കറ്റ് വീതമെടുത്തു. രാഹുൽ ചാഹർ, പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ക്വിന്റൺ ഡിക്കോക്കും 4.5 ഓവറിൽ 49 റൺസ് അടിച്ചെടുത്തു. ഡിക്കോക്കിനെ പുറത്താക്കി കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാല 35 റൺസ് എടുത്ത് രോഹിത് ശർമ മടങ്ങി. സൂര്യകുമാർ യാദവ് ആണ് മുംബൈയുടെ ടോപ്‌സ്‌കോറർ.  ക്രൂണാൽ പാണ്ഡ്യ 12 റൺസ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!