കായികം

സഞ്ജുവിന്റെ നൂറാം ഐപിഎല്‍ മത്സരം, തകര്‍പ്പന്‍ ക്യാച്ചോടെ തുടക്കം ഉജ്ജ്വലമാക്കി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തകര്‍പ്പന്‍ ക്യാച്ചോടെ ഐപിഎല്ലിലെ തന്റെ നൂറാം മത്സരം രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ ഉജ്ജ്വലമാക്കുന്നു. ഫോമില്‍ നില്‍ക്കുന്ന ബെയര്‍സ്‌റ്റോയെ പുറത്താക്കാനാണ് സഞ്ജു ഒരിക്കല്‍ കൂടി തന്റെ ഫീല്‍ഡിങ് മികവ് പുറത്തെടുത്തത്. 

നാലാം ഓവറിലെ ത്യാഗിയുടെ നാലാമത്തെ ഡെലിവറിയില്‍ പുള്‍ ഷോട്ട് കളിച്ച് ബൗണ്ടറി കണ്ടെത്താനായിരുന്നു ബെയര്‍സ്‌റ്റോയുടെ ശ്രമം. തൊട്ടുമുന്‍പത്തെ പന്തില്‍ ത്യാഗിയെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ബെയര്‍‌സ്റ്റോ പറത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍ ത്യാഗി വിട്ടുകൊടുത്തില്ല. ഔട്ട്‌സൈഡ് ഓഫായാണ് ത്യാഗിയുടെ ഡെലിവറി എത്തിയത്. 

ഇവിടെ ഡീപ് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള ശ്രമത്തിനിടെ ബെയര്‍‌സ്റ്റോയുടെ ടൈമിങ് തെറ്റി. ടോപ് എഡ്ജ് ആയി പന്ത് ഉയര്‍ന്നു പൊങ്ങി. ഈ സമയം തന്റെ വലത് വഷത്തേക്ക് ഓടി സഞ്ജു ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. ഐപിഎല്ലില്‍ സഞ്ജുവിന്റെ വക മറ്റൊരു തകര്‍പ്പന്‍ ക്യാച്ച് കൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍