കായികം

വീണ്ടും ഐപിഎല്‍ വാതുവയ്പ്; ബെറ്റിങ് റാക്കറ്റ് ഗോവയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐപിഎല്ലുമായി ബന്ധപ്പെട്ട വാതുവയ്പ്പിന് നാല് പേര്‍ അറസ്റ്റില്‍. ഛത്തിസ്ഗഢ് സ്വദേശികളായ നാല് പേര്‍ ഗോവയില്‍ വച്ചാണ് പൊലീസിന്റെ പിടിയിലായത്. പനാജിയില്‍ ഇവര്‍ താമസിക്കുന്ന അപാര്‍ട്‌മെന്റില്‍ വച്ചാണ് നാല് പേരെയും പൊലീസ് പൊക്കിയത്.

ഛത്തിസ്ഗഢ് സ്വദേശികളായ രഞ്‌ജോത് സിങ് ഛബ്ര, സുനില്‍ മോത്‌വാനി, കപില്‍ തൊലാനി, വിനയ് ഗംഗ്‌വാനി എന്നിവരാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയുടെ വാതുവയ്പ്പാണ് സംഘം നടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്.

ഗോവ കേന്ദ്രീകരിച്ച് ഐപിഎല്‍ വാതുവയ്പ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ആറിലധികം സംഘങ്ങളെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍