കായികം

വൈഡ് ബോളില്‍ ക്യാപ്റ്റന് റിവ്യു നല്‍കാന്‍ കഴിയണം, മാറ്റം ആവശ്യപ്പെട്ട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വൈഡ് ബോളില്‍ റിവ്യു നല്‍കാന്‍ ക്യാപ്റ്റന്മാര്‍ക്ക് അവകാശം നല്‍കണമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. കെ എല്‍ രാഹുലിന് ഒപ്പമുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

വൈഡ് ബോളിനൊപ്പം, അരക്ക് മുകളില്‍ വരുന്ന പന്തുകളില്‍ നോ ബോള്‍ വിളിക്കുന്നതിലും ക്യാപ്റ്റന്‍ന്മാര്‍ക്ക് റിവ്യു അനുവദിക്കണം എന്ന് കോഹ്‌ലി പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ അവിടെ റിവ്യുവിനുള്ള അവകാശം ലഭിക്കണം എന്നാണ് എനിക്ക്. ഇവിടെ അമ്പയറുടെ തെറ്റായ തീരുമാനം വരാം. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ എങ്ങനെയാണ് കളിയെ ബാധിക്കുന്നത് എന്ന് ട്വന്റി20യിലും ഐപിഎല്‍ പോലെ വേഗതയേറിയ ടൂര്‍ണമെന്റിലും നമ്മള്‍ കാണുന്നതാണെന്നും ആര്‍സിബി നായകന്‍ ചൂണ്ടിക്കാണിച്ചു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ അമ്പയര്‍ വൈഡ് ബോള്‍ വിളിക്കാന്‍ മുതര്‍ന്നപ്പോള്‍ ധോനി പ്രതിഷേധിച്ചതോടെ അമ്പയര്‍ പിന്‍വലിഞ്ഞിരുന്നു. ഹൈദരാബാദ് ഇന്നിങ്‌സിന്റെ 19ാം ഓവറിലായിരുന്നു സംഭവം. വൈഡ് ബോള്‍ വിളിക്കാന്‍ അമ്പയര്‍ ഇരു കയ്യും വിടര്‍ത്താന്‍ ആരംഭിച്ചു. 

എന്നാല്‍ ശര്‍ദുളിന്റേയും ധോനിയുടേയും ഭാഗത്ത് നിന്ന് പ്രതിഷേധ സ്വരം ഉയര്‍ന്നതോടെ പൊടുന്നനെ അമ്പയര്‍ തീരുമാനം മാറ്റി. ധോനിയേയും അമ്പയറേയും വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം ഇരു ചേരികളിലായി നില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ഇടയിലാണ് കോഹ്‌ലിയുടെ പ്രതികരണവും വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു