കായികം

കാര്‍ത്തിക് മാറിയിട്ടും മാറാതെ കൊല്‍ക്കത്ത, ഡികോക്കിന്റെ തോളിലേറി മുംബൈ; എട്ട് വിക്കറ്റ് ജയം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിജയം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. കാര്‍ത്തിക്കിന് പകരം മോര്‍ഗന്‍ കൊല്‍ക്കത്തയെ നയിച്ചിറങ്ങിയെങ്കിലും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് ഓവര്‍ ശേഷിക്കെ എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ മറികടന്നു. 

44 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും പറത്തി 78 റണ്‍സ് എടുത്ത ഡികോക്ക് ആണ് മുംബൈ ഇന്ത്യന്‍സിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. രോഹിത് ശര്‍മ 35 റണ്‍സ് നേടി. ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി മുംബൈയുടെ ജയം വേഗത്തിലാക്കി. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയെ 148ല്‍ ഒതുക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. 39 റണ്‍സ് നേടിയ മോര്‍ഗനും, 36 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ കമിന്‍സുമാണ് 148ലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. കോള്‍ട്ടര്‍ നൈല്‍ ഒഴികെയുള്ള മുംബൈ ബൗളര്‍മാര്‍ക്കെല്ലാം മികവ് കാണിക്കാനായി. 

ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം പിടിച്ചു. 8 കളിയില്‍ നിന്ന് ആറ് ജയമാണ് മുംബൈ ഇതുവരെ നേടിയത്. തോറ്റെങ്കിലും നാലാം സ്ഥാനത്ത് തുടരുകയാണ് കൊല്‍ക്കത്ത. 8 കളിയില്‍ നിന്ന് നാല് തോല്‍വിയും നാല് ജയവുമാണ് കൊല്‍ക്കത്തയുടെ പക്കലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു