കായികം

കരുത്ത് കൂട്ടാന്‍ കര്‍ണാടക താരം; അമിത് മിശ്രയ്ക്ക് പകരം പ്രവീണ്‍ ഡുബെ ഡല്‍ഹി ക്യാപിറ്റല്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കത്തിലെ പോരാട്ടങ്ങളിലെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു വെറ്ററന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ കൈവരലിന് പരിക്കേറ്റത് 37കാരനായ മിശ്രയ്ക്ക് തിരിച്ചടിയായി. താരത്തിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ വെറ്ററന്‍ താരം ടീമിനോട് ഗുഡ് ബൈ പറഞ്ഞു. 

ഇപ്പോഴിതാ മിശ്രയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക താരമായ പ്രവീണ്‍ ഡുബെയാണ് അമിത് മിശ്രയ്ക്ക് പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ച താരം. 

27കാരനായ ഡുബെ കര്‍ണാടകയ്ക്കായി 14 ടി20 മത്സരങ്ങള്‍ കളിച്ച താരമാണ്. 16 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഡുബെയുടെ എക്കോണമി 6.78 ആണെന്നും ഡല്‍ഹി ഇറക്കിയ കുറിപ്പില്‍ പറയുന്നു. 

നിലവില്‍ ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവുമായി ഡല്‍ഹി 14 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. പ്ലേയോഫിന് തൊട്ടരികിലാണ് ടീം നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം