കായികം

എല്‍ബിഡബ്ല്യു റിവ്യൂന് ഇടയില്‍ ഡ്രസിങ് റൂമിലേക്ക് നടന്ന് സ്റ്റീവ് സ്മിത്ത്, കാരണം വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ എല്‍ബിഡബ്ല്യു അപ്പീലില്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് ഡഗൗട്ട് ലക്ഷ്യമാക്കി നടന്നിരുന്നു. എന്നാല്‍ സ്മിത്ത് അറിയാതിരുന്ന ബാറ്റിലെ സ്പര്‍ഷം തേര്‍ഡ് അമ്പയര്‍ കണ്ടു, നോട്ട്ഔട്ടും വിളിച്ചു. 

സാധാരണ എല്‍ബിഡബ്ല്യുവില്‍ അമ്പയര്‍ വിരല്‍ ഉയര്‍ത്തിയാല്‍ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടോ ഇല്ലയോ എന്ന് ബാറ്റ്‌സ്മാന്മാര്‍ക്ക് ബോധ്യമുണ്ടാവും. ബാറ്റ്‌സ്മാന്‍ ആത്മവിശ്വാസത്തോടെ ഡിആര്‍എസ് എടുക്കുകയും ചെയ്യും. എന്നാല്‍ സ്മിത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ഹസല്‍വുഡിനെ ഫഌക് ചെയ്യാനാണ് സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ പന്ത് പാഡില്‍ കൊണ്ടു. 

ചെന്നൈയുടെ അപ്പീര്‍ അമ്പയര്‍ നിഷേധിച്ചു. ഇതോടെ ധോനിയില്‍ നിന്ന് ഡിആര്‍എസ് എത്തി. ഈ സമയം സ്മിത്ത് ഡ്രസിങ് റൂം ലക്ഷ്യമാക്കി നടത്തം ആരംഭിച്ചിരുന്നു. ബാറ്റ് പന്തില്‍ ഉരസിയതായി അറിഞ്ഞില്ലെന്ന് സ്മിത്ത് പറഞ്ഞു. എന്നാല്‍ ബാറ്റില്‍ ഉരസിയത് കണ്ടത് ആശ്വാസമായി, മത്സര ശേഷം സ്മിത്ത് പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി. ചെന്നൈ മുന്‍പില്‍ വെച്ച 125 റണ്‍സ് 15 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. 70 റണ്‍സ് നേടിയ ബട്ട്‌ലറിനെ പിന്തുണയുമായി സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെയാണ് രാജസ്ഥാന് അനായാസ ജയം സാധ്യമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍