കായികം

കോവിഡ് ടെസ്റ്റിന്റെ കണക്കില്‍ ഞെട്ടിച്ച് പ്രീതി സിന്റ, ബയോ ബബിള്‍ എന്തെന്ന ചോദ്യത്തിനും വിശദീകരണം 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: എന്താണ് ഐപിഎല്ലിലെ ബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ഒപ്പം കോവിഡ് ടെസ്റ്റിനായി മൂക്കില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക തന്റെ സ്രവം എടുക്കുന്ന വീഡിയോയും പ്രീതി സിന്റ പങ്കുവെച്ചു. 

ഇത് തന്റെ 20ാമത്തെ കോവിഡ് ടെസ്റ്റ് ആണെന്നാണ് വീഡിയോയില്‍ പ്രീതി സിന്റ പറയുന്നത്. ഒരുപാട് പേരായി ചോദിക്കുന്നു എന്താണ് ബയോ ബബിള്‍ എന്ന്. ആറ് ദിവസത്തെ ക്വാറന്റൈന്‍, ഓരോ നാല് ദിവസം കൂടുമ്പോഴും കോവിഡ് പരിശോധന, സ്വന്തം മുറിയില്‍ തന്നെ കഴിയുക. കിങ്‌സ് ഇലവന് അനുവദിച്ച റെസ്‌റ്റോറന്റ്, ജിം, സ്‌റ്റേഡിയം എന്നിവയില്‍ മാത്രം പോവുക. ഞങ്ങളെ സുരക്ഷിതരായി നിര്‍ത്തുന്ന ബിസിസിഐ, പഞ്ചാബ് സ്റ്റാഫുകള്‍ക്ക് നന്ദി, പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം