കായികം

കപില്‍ ദേവിനെ ആശുപത്രിയില്‍ എത്തിച്ചത് രാത്രി ഒരു മണിയോടെ; അപകടനില തരണം ചെയ്തു 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക്‌ വിധേയനായ ഇതിഹാസ താരം കപില്‍ ദേവിന്റെ ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായിരുന്നു എന്നും അദ്ദേഹത്തിന് ഉടനെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാല്‍ പറഞ്ഞു. 

ശാരീരിക ബുദ്ധിമുട്ട് നേരിട്ട ഉടനെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെട്ടെന്ന് തിരിച്ചു വരാനുള്ള കരുത്ത് ലഭിക്കട്ടേയെന്ന് കപിലിനും റോമി ഡേവിനും ആശംസ നേരാമെന്നും മദന്‍ ലാല്‍ പറഞ്ഞു. 

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡല്‍ഹിയിലെ ഫോര്‍ടിസ് എസ്‌കോര്‍ട്‌സ് ഹേര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് കപില്‍ദേവിനെ പ്രവേശിപ്പിച്ചത്. ഉടനെ തന്്‌നെ അദ്ദേഹത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് പെട്ടെന്ന് തിരിച്ചു വരാനാവാട്ടെ എന്ന് ആശംസ നേര്‍ന്ന് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി