കായികം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു, റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ക്ക് 6 മാസം തടവ് ശിക്ഷ ലഭിച്ചേക്കും 

സമകാലിക മലയാളം ഡെസ്ക്

ബെര്‍ണാബ്യൂ: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ലൂകാ ജോവിക്കിന് തടവ് ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സെര്‍ബിയന്‍ പൗരനായ ലുകയ്ക്ക് മുന്‍പില്‍ ആറ് മാസത്തെ തടവ് ശിക്ഷ വന്നു നില്‍ക്കുന്നത്. 

മാര്‍ച്ചിലാണ് സ്‌പെയ്‌നില്‍ നിന്ന് ജോവിക് നാട്ടിലേക്ക് വന്നത്. ബെല്‍ഗ്രേഡിലെ നിരത്തുകളില്‍ ജോവിക് പ്രത്യക്ഷപ്പെടുകയും, ഗേള്‍ഫ്രണ്ടിന്റെ ജന്മദിനാഘോഷ പാര്‍ട്ടി നടത്തുകയും ചെയ്തിരുന്നു. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് നിര്‍ദേശിച്ചിരുന്നത് എങ്കിലും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ അത് അവഗണിച്ചു. 

പ്രോട്ടോക്കോള്‍ ലംഘനത്തിന് 35000 ഡോളര്‍ പിഴ അടക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജോവിക് തയ്യാറായില്ല. ഇതോടെ ആറ് മാസത്തെ തടവ് ശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രോസിക്യൂട്ടര്‍. എന്നാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നില്ലെന്നാണ് ജോവിക്കിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി